ETV Bharat / state

വിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് ആഡംബര വാഹനങ്ങൾ; പിടികൂടി തളിപ്പറമ്പ് പൊലീസ് - തളിപ്പറമ്പ് പൊലീസ് വാഹനങ്ങൾ പിടികൂടി

ആഡംബര കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളുമാണ് തളിപ്പറമ്പ് പൊലീസ് വിദ്യാർഥികളിൽ നിന്ന് പിടിച്ചെടുത്തത്.

vehicles transform for onam celebrations  school onam celebrations  luxury vehicles for onam celebrations  Taliparamba police take vehicles in custody  വിദ്യാലയങ്ങളിൽ ഓണാഘോഷം  ഓണാഘോഷത്തിന് ആഡംബര വാഹനങ്ങൾ  വാഹനങ്ങൾ രൂപമാറ്റം വരുത്തി  തളിപ്പറമ്പ് പൊലീസ്  തളിപ്പറമ്പ് പൊലീസ് വാഹനങ്ങൾ പിടികൂടി  മോട്ടോര്‍ വാഹന വകുപ്പ്
വിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് ആഡംബര വാഹനങ്ങൾ; പിടികൂടി തളിപ്പറമ്പ് പൊലീസ്
author img

By

Published : Sep 2, 2022, 1:58 PM IST

കണ്ണൂർ: വിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് രൂപമാറ്റം വരുത്തിയ കാറുകളും ജീപ്പുകളുമായെത്തിയവർ പൊലീസ് പിടിയിലായി. വിദ്യാലയ പരിസരത്ത് നിന്നും പിടിയിലായവരിൽ നിന്നും അഞ്ച് ആഡംബര വാഹനങ്ങളും തളിപ്പറമ്പ് പൊലീസ് പിടിച്ചെടുത്തു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ വിദ്യാർഥികൾ ചുറ്റിക്കറങ്ങുന്നത് കണ്ടാണ് പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.

വിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് ആഡംബര വാഹനങ്ങൾ; പിടികൂടി തളിപ്പറമ്പ് പൊലീസ്

പിടികൂടിയ മിനി കൂപ്പർ, ബെൻസ്, മോറിസ് മൈനർ, എന്നീ ആഡംബര കാറുകളും രൂപമാറ്റം വരുത്തിയതുൾപ്പെടെ 2 ജീപ്പുകളും തളിപ്പറമ്പ് ആർ.ടി.ഒ അധികാരികൾ പരിശോധിച്ച ശേഷം ഉടമകളിൽ നിന്ന് പിഴ ഈടാക്കും.

ഓണാഘോഷങ്ങളുടെ മറവിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചില വിദ്യാലയങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ അഭ്യാസം നടത്താൻ സാധ്യതയുണ്ടെന്ന് സ്ഥാപന മേധാവികൾ ഉൾപ്പെടെ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തളിപ്പറമ്പ് പൊലീസ് പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും തളിപ്പറമ്പ് നഗരത്തിലും വ്യാഴാഴ്‌ച(01.09.2022) മുതൽ നിരീക്ഷണം ഏർപ്പെടുത്തിയത്.

വിദ്യാർഥികളുടെ ഇത്തരം നിയമവിരുദ്ധമായ അഭ്യാസപ്രകടനങ്ങൾ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മുൻകരുതലുകൾ ഉണ്ടാകണം. ഇത്തരം അഭ്യാസപ്രകടനങ്ങൾ തടയുന്നതിന് സ്ഥാപന മേധാവികളുമായി ആലോചിച്ച് നടപടികൾ തുടരും. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും തളിപ്പറമ്പ് ഇൻസ്‌പെക്‌ടർ എ.വി ദിനേഷ് പറഞ്ഞു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്‌ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്‌ക്ക്‌ വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാൻസ്‌പോർട്ട് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വീഡിയോയും സഹിതം എൻഫോഴ്‌സ്‌മെന്‍റ് ആർടിഒമാരെ അറിയിക്കണമെന്ന് എംവിഡി അറിയിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് എംവിഡിയുടെ നിര്‍ദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.