ETV Bharat / state

വൈക്കത്തഷ്‌ടമി ദർശനത്തിന് വൻ ഭക്തജന തിരക്ക്; ദർശിച്ച് സായൂജ്യം നേടാൻ ഭക്തർ - വൈക്കത്തഷ്‌ടമി പ്രാതൽ

അഷ്‌ടമി ദര്‍ശനവും പ്രാതലും കഴിഞ്ഞാല്‍ പ്രധാന ചടങ്ങാണ് അഷ്‌ടമി വിളക്ക്. രാത്രി 11ന് അഷ്‌ടമി വിളക്ക് നടക്കും.

vaikom ashtami festival in kottayam  vaikom ashtami  vaikom  vaikom temple  വൈക്കത്തഷ്‌ടമി  വൈക്കത്തഷ്‌ടമി ഭക്തജന തിരക്ക്  അഷ്‌ടമി  വൈക്കം മഹാദേവ ക്ഷേത്രം  vaikom mahadeva temple  വൈക്കം അഷ്‌ടമി  കോട്ടയം വൈക്കം അഷ്‌ടമി ഉത്സവം  അഷ്‌ടമി വിളക്ക്  അഷ്‌ടമി ദര്‍ശനം  വൈക്കത്തഷ്‌ടമി പ്രാതൽ  വൈക്കത്തഷ്‌ടമി ചടങ്ങുകൾ
വൈക്കത്തഷ്‌ടമി ദർശനത്തിന് വൻ ഭക്തജന തിരക്ക്; ദർശിച്ച് സായൂജ്യം നേടാൻ ഭക്തർ
author img

By

Published : Nov 17, 2022, 1:49 PM IST

കോട്ടയം: വൈക്കത്തഷ്‌ടമി ദർശനത്തിന് വൻ ഭക്തജന തിരക്ക്. പതിനൊന്നാം ഉത്സവ നാളിലെ വിളക്കെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾ തന്നെ അഷ്‌ടമി തൊഴുവാനുള്ള ഭക്തരുടെ നീണ്ട നിരയായിരുന്നു. വെളുപ്പിനു 3.30ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ടി ഡി നാരായണൻ നമ്പൂതിരി, ടി എസ് നാരായണൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നട തുറന്ന് ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം അഷ്‌ടമി ദർശനത്തിനായി നട തുറന്നു.

വൈക്കത്തഷ്‌ടമി ദർശനത്തിന് വൻ ഭക്തജന തിരക്ക്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കുഭാഗത്തുള്ള ആൽത്തറയിൽ തപസ്സനുഷ്‌ഠിച്ച വ്യാഘ്രപാദ മഹർഷിയ്ക്ക് ശ്രീ പരമേശ്വരൻ പാർവതി സമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യ മുഹൂർത്തത്തിലാണ് അഷ്‌ടമി ദർശനം കൊണ്ടാടുന്നത്.

അഷ്‌ടമി ദിവസത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പ്രാതൽ. ക്ഷേത്ര ഊട്ടുപുരയിൽ 121 പറ അരിയുടെ പ്രാതലാണ് നടത്തുന്നത്. 11 മണിയോടെ ആരംഭിക്കുന്ന പ്രാതൽ മൂന്നുമണിയോടാണ് അവസാനിക്കുന്നത്. അഷ്‌ടമി ദര്‍ശനവും പ്രാതലും കഴിഞ്ഞാല്‍ പ്രധാന ചടങ്ങായ അഷ്‌ടമി വിളക്ക് രാത്രി 11ന് നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.