ETV Bharat / state

Vadakkan Paattu And Valiyapara Pond തച്ചോളി ഒതേനന്‍റെ ദാഹമകറ്റിയ ജലാശയം; വടക്കന്‍പാട്ടിന്‍റെ ചരിത്രമുറങ്ങുന്ന വലിയപാറയിലെ കുളം

Valiyapara pond and its historic link to Vadakkan Paattu: കൂത്തുപറമ്പ് ലയണ്‍സ് ക്ലബ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഒതേന സ്‌മരണകള്‍ നിലനില്‍ക്കുന്ന ജലശേഖരമുള്ള വലിയ പാറയുള്ളത്

Vadakkan Paattu and Valiyapara  Vadakkan Paattu  Valiyapara  Vadakkan Paattu and Thacholi Othenan  Thacholi Othenan  Othenan  കണ്ണൂര്‍  തച്ചോളി ഒതേനന്‍  വീരകഥകള്‍  വലിയപാറ
Vadakkan Paattu and Valiyapara
author img

By ETV Bharat Kerala Team

Published : Sep 4, 2023, 9:46 PM IST

ചരിത്രമുറങ്ങുന്ന വലിയപാറയിലെ കുളം

കണ്ണൂര്‍: വടക്കന്‍ മലബാറിലെ (North Malabar) ഗ്രാമഗ്രാമാന്തരങ്ങളില്‍ തച്ചോളി മാണിക്കോത്ത് ഒതേനനെക്കുറിച്ചുള്ള (Thacholi Othenan) വീരകഥകള്‍ ഇന്നും സുലഭമാണ്. കൂത്തുപറമ്പിനടുത്ത പുറക്കളത്തെ വലിയപാറ (Valiya para) ഇത്തരം കഥകള്‍ക്ക് ഇന്നും സാക്ഷിയുമാണ്. അറുപത്തിനാല്‌ അങ്കം ജയിച്ചവന്‍, കളരിയിലെ പത്തൊമ്പത് അടവുകളും സ്വായത്തമാക്കിയവന്‍, മുപ്പത്തിരണ്ടാം വയസില്‍ ചതിയില്‍പെട്ട് കൊല്ലപ്പെട്ടവന്‍, മരണശേഷം ദൈവിക പരവേഷം ലഭിച്ചവന്‍ ഇതൊക്കെയാണ് ഒതേനനെക്കുറിച്ചുള്ള സ്‌മരണകള്‍.

തച്ചോളി ഒതേനന് ചരിത്രത്തിലോ കഥയിലോ പകരംവയ്‌ക്കാന്‍ സമന്മാരായ ആരുമില്ല. അങ്കവും പടയും നടത്തി മുന്‍ഗാമികള്‍ വീരചരമം പ്രാപിച്ച മാണിക്കോത്ത് തറവാട്ടിലാണ് ഒതേനന്‍റെ ജനനം. അഞ്ഞൂറ് വര്‍ഷം മുമ്പാണ് ഒതേനന്‍റെ ജീവിതകാലമെന്ന് വടക്കന്‍പാട്ടിനെ ഉദ്ധരിച്ച് പണ്ഡിതന്‍മാര്‍ വ്യാഖ്യാനിക്കുന്നു. ഒതേനന്‍റെ വീര സ്‌മരണകള്‍ തുടിക്കുന്ന കൂത്തുപറമ്പ് വലിയപാറയുടേയും അതിലെ കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള കുളത്തിന്‍റെയും കഥ നാട്ടുകാര്‍ ആദരവോടെ തന്നെ പുതുതലമുറക്ക് കൈമാറുന്നു.

ആ കഥ ഇങ്ങനെ: തച്ചോളി ഒതേനനും സംഘവും കൂത്തുപറമ്പ് പുറക്കളം വഴി യാത്ര പോവുകയായിരുന്നു. കടുത്ത വേനലില്‍ ജനവാസമില്ലാത്ത ഈ പാറപ്രദേശത്തെ മരത്തണലില്‍ വിശ്രമത്തിനായി തെരഞ്ഞെടുത്തു. ദാഹജലം ലഭിക്കാതെ ഒതേനനും കൂട്ടാളികളും വലയുകയായിരുന്നു. അനുചരന്മാരെ കുടിവെളളത്തിനായി പറഞ്ഞുവിട്ടു. ഏറെ നേരം കാത്തിരുന്നെങ്കിലും വെള്ളത്തിനായി പോയവര്‍ തിരിച്ചെത്തിയില്ല.

ക്ഷോഭം മൂത്ത ഒതേനന്‍ വിശ്രമിച്ച പാറയില്‍ വലതുകാല്‍ കൊണ്ട് ആഞ്ഞു ചവിട്ടി. ആ പാറ പിളര്‍ന്ന് നിലക്കാത്ത ജലപ്രവാഹമുണ്ടായെന്നാണ് വിശ്വാസം. ജലം നിറഞ്ഞ പാറക്ക് കാല്‍പാദവുമായുളള സാമ്യവും ഈ കഥക്ക് വിശ്വാസത്തിന്‍റെ കരുത്തേകുന്നു. ആദരവോടെ ഈ സ്ഥലം സന്ദര്‍ശിച്ച് ഒതേന സ്‌മരണകള്‍ പുതുക്കുന്നവരുമുണ്ട്.

ഓര്‍മകളെ താലോലിച്ച്: കൂത്തുപറമ്പ് ലയണ്‍സ് ക്ലബ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഒതേന സ്‌മരണകള്‍ നിലനില്‍ക്കുന്ന ജലശേഖരമുള്ള വലിയ പാറ. വര്‍ഷം മുഴുവന്‍ ജലം ലഭിക്കുന്ന പാറയേയും അതിലെ കുളത്തേയും ലയണ്‍സ് ക്ലബ് അധികൃതര്‍ കമ്പിവേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. എല്ലാ വര്‍ഷവും അറ്റകുറ്റപണി നടത്തി ജലസംരക്ഷണം അവര്‍ തന്നെ നടത്തുന്നു.

ഇരുപത്തിരണ്ട് അടി നീളവും പത്ത് അടി വീതിയുമുള്ള ഈ ജലസംഭരണിയ്ക്ക് പന്ത്രണ്ട് അടി ആഴമുണ്ട്. ഏത് കൊടും വെയിലിലും ഒരടി വെള്ളം മാത്രമേ താഴ്‌ന്നതായും കാണുന്നുള്ളൂ. എത്ര മഴ പെയ്‌താലും ഈ കുളത്തില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകാറുമില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കലും വറ്റാത്ത ഈ പ്രകൃതിദത്ത കുളം പടയിലെ മുന്നണി പോരാളിയായ തച്ചോളി ഒതേനന്‍റെ നിത്യ സ്‌മാരകമായി മാറുകയാണ്.

ചരിത്രം ഒരു തിരിഞ്ഞുനോട്ടം: പുതുപ്പണം വാഴുന്നവരുടെ മകനാണെങ്കിലും ഒതേനനെ അദ്ദേഹം അംഗീകരിച്ചില്ലെന്നാണ് വടക്കന്‍പാട്ടിലൂടെ വ്യക്തമാവുന്നത്. ഉപ്പാട്ടി എന്ന സാധു സ്ത്രീയായിരുന്നു ഒതേനന്‍റെ അമ്മ. സഹോദരന്‍ കോമപ്പന്‍ അങ്കത്തിനും സാഹസത്തിനുമെതിരായിരുന്നു. എന്നാല്‍ ഒതേനനായിരുന്നു ഗ്രാമീണ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വീരന്‍.

വീരപുരുഷന്‍, രക്ഷകന്‍, സഹായം തേടുന്നവര്‍ക്ക് ജീവന്‍ വെടിഞ്ഞും സംരക്ഷിക്കുന്നവന്‍, സുന്ദരിമാരുടെ സ്വപ്‌നത്തിലെ കാമുകന്‍ എന്നീ വിശേഷണങ്ങളെല്ലാം ഒതേനനെക്കുറിച്ചുണ്ട്. ഇതെല്ലാം അവിശ്വസനീയമോ യുക്തിക്ക് നിരക്കാത്തതോ ആകാം. എന്നാല്‍ ഇത്തരം കഥകള്‍ തലമുറയില്‍ നിന്നും തലമുറയിലേക്ക് പടര്‍ന്നു കയറുകയാണ്.

കതിരൂര്‍ ഗുരുക്കളുമായി അങ്കം നടത്തി വിജയിച്ച ഒതേനന്‍ ചതിയില്‍പെട്ട് മായന്‍കുട്ടിയുടെ വെടിയേറ്റ് മരിച്ചെന്നാണ് വടക്കന്‍പാട്ടിലൂടെ പാണന്മാര്‍ പാടി പ്രചരിപ്പിച്ചത്. പൂഴിക്കടക വിദഗ്‌ദനും ചതി അടവുകളുടെ നായകനുമായ കതിരൂര്‍ ഗുരുക്കള്‍ ഒതേനന്‍റെ മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും വിജയശ്രീലാളിതനായി മാണിക്കോത്ത് തറവാട്ടിലേക്ക് മടങ്ങുമ്പോഴാണ് മായന്‍കുട്ടി ഒളിഞ്ഞ് നിന്ന് ഒതേനനെ വെടിവച്ച് കൊന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.