കണ്ണൂർ: പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ തട്ടിയ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിൽ. മിർസാപൂർ സ്വദേശി പ്രവീണാണ് അറസ്റ്റിലായത്. എസ്ബിഐ മാനേജരാണെന്ന് പറഞ്ഞാണ് പ്രതി യുവതിയെ ഫോണിൽ വിളിച്ചത്. തുടർന്ന് ഒടിപി നമ്പർ കൈക്കലാക്കി പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. രണ്ട് പേർ യുപി സ്വദേശികളാണ്. ഒരാൾ ബംഗാൾ സ്വദേശിയും മറ്റൊരാൾ ജാർഖണ്ഡ് സ്വദേശിയുമാണ്. പ്രവീണിനെ യുപിയിലെ ലോക്കൽ പൊലിസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്.
കണ്ണൂര്‍ സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയ യുപി സ്വദേശി അറസ്റ്റില്‍ - ബാങ്ക് അക്കൗണ്ടില്‍ നിന്നും
ബാങ്ക് മാനേജരെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിലായി.