കണ്ണൂര്‍: പൊലീസ് പിടിച്ചെടുത്ത തോണികള്‍ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. പഴയങ്ങാടി പൊലീസ് രണ്ട് വര്‍ഷം മുമ്പ് പിടിച്ചെടുത്ത മണല്‍ കടത്ത് സംഘത്തിന്‍റെ ഫൈബര്‍ തോണികളാണ് കോട്ടക്കീൽ പാലത്തിനു സമീപം ഇന്നലെ രാത്രിയോടെ കത്തി നശിച്ചത്. തളിപ്പറമ്പ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഏഴോം കോട്ടക്കീൽ പാലത്തിനു സമീപം 2 വർഷം മുൻപു പിടികൂടിയ 2 വള്ളങ്ങളാണ് കത്തി നശിച്ചത്. മുൻപ് പഴയങ്ങാടി എസ്ഐ ആയിരുന്ന ബിനു മോഹന്‍റെ നേതൃത്വത്തിൽ പട്ടുവം പുഴയിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി മണൽ വാരുകയായിരുന്ന ഫൈബർ വള്ളങ്ങൾ പിടികൂടിയത്. ഇവ വീണ്ടും ഉപയോഗിക്കാതിരിക്കാൻ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇവ തകർത്ത ശേഷം പുഴയോരത്തു തന്നെ കൂട്ടിയിടുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് തോണി കത്തുന്നത് കണ്ടത്. നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന തോണികള്‍ അജ്ഞാത സംഘം തീയിട്ടു നശിപ്പിച്ചു - തോണികള്‍
പൊലീസ് പിടിച്ചെടുത്ത തോണികള്‍ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. പഴയങ്ങാടി പൊലീസ് രണ്ട് വര്‍ഷം മുമ്പ് പിടിച്ചെടുത്ത മണല്‍ കടത്ത് സംഘത്തിന്‍റെ ഫൈബര്‍ തോണികളാണ് കോട്ടക്കീൽ പാലത്തിനു സമീപം ഇന്നലെ രാത്രിയോടെ കത്തി നശിച്ചത്.