കണ്ണൂര്‍: നാടന്‍ തോക്കും തിരകളുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. തളിപ്പറമ്പ് ചവനപ്പുഴ സ്വദേശികളായ അനീഷ് എന്ന അനില്‍ (39), എസ്.വി.പി നിവാസില്‍ എം.വിജയന്‍ (44) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.എം സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ചൊറുക്കള ചാണ്ടിക്കരിയില്‍ വെച്ചുള്ള വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇവര്‍ പിടിയിലായത്.
പ്രതികളില്‍ നിന്നും നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയെന്നും കാട്ടുപന്നിയെ വേട്ടയാടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കുറുമാത്തൂര്‍ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ വ്യാപകമായി വേട്ടയാടുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കർണാടകയിലെ സുള്ള്യയിൽ നിന്നും പഴയ തോക്കുകൾ വാങ്ങി റിപ്പയർ ചെയ്ത് വില്‍പ്പന നടത്തുന്ന സംഘത്തെ പറ്റി അന്വേഷിച്ച് വരികയാണെന്നും മുപ്പതിനായിരം രൂപ വരെ വിലയിട്ടാണ് ഇത്തരം തോക്കുകള്‍ വില്‍പന നടത്തുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.