കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ ആയിരുന്നു ഇവർ. പ്രമേഹ രോഗത്തിനും ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളജിലെ ഹൃദ്‌രോഗ വിഭാഗത്തിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സദാനന്ദൻ (60) ആണ് മരിച്ച രണ്ടാമത്തെയാൾ. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റ് രോഗങ്ങളുമായി എത്തുന്നവർക്കും കൊവിഡ് ബാധിച്ചതോടെ പരിയാരത്ത് സ്ക്രീനിംഗ് ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്.
മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - medical college died of covid infection
കാസർകോട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്.