ETV Bharat / state

പെരിങ്ങോം പീഡനക്കേസില്‍ രണ്ട് പേർ കൂടി പിടിയിൽ - ബലാൽസംഗം

കൂട്ട ബലാൽസംഗ കേസിൽ ഇതുവരെ എട്ട് പേരെ പോലീസ് പിടികൂടി

perngom gang rape case  പെരിങ്ങോം പീഡനക്കേസ്  ബലാൽസംഗം  പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു
പെരിങ്ങോം പീഡനക്കേസില്‍ രണ്ട് പേർ കൂടി പിടിയിൽ
author img

By

Published : Oct 31, 2020, 5:50 PM IST

കണ്ണൂർ:പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേരെ കൂടി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തു. മടക്കാം പൊയിൽ സ്വദേശി ശ്രീരാജ്, കാങ്കോൽ സ്വദേശി പി.കെ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതി കുപ്പോളിലെ കെ.രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണ്ണൻ, കുപ്പോൾ സ്വദേശി പി വി വിനീഷ്, കാങ്കോൽ കാളീശ്വരം സ്വദേശി ദിലീപ്, കാങ്കോൽ സ്വദേശി സി പ്രജിത്ത്, കാങ്കോൽ പാപ്പരട്ടയിലെ പ്രശോഭ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പീഡനവിവരം പുറത്ത് കൊണ്ടുവന്നത്. മാനസിക സമ്മർദ്ദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പൊലീസ് മട്ടന്നൂർ മഹിളാമന്ദിരത്തിലേക്ക് അയക്കുകയായിരുന്നു. അവിടെവച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്ന് പറഞ്ഞത്. മുഖ്യപ്രതിയായ രജീഷാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. ഇന്ന് അറസ്റ്റിലായ ശ്രീരാജ് പെരിങ്ങോത്തെ സജീവ പൊതുപ്രവർത്തകനാണ്. കുട്ടിയുടെ സംരക്ഷകൻ ചമഞ്ഞ് പലർക്കും കാഴ്‌ച വെച്ചത് ഇയാളാണ്. സെപ്‌തംബർ മാസം ശ്രീരാജും പ്രജീഷും ചേർന്ന് പെണ്‍കുട്ടിയെ കോറോം എൻജിനീയറിങ് കോളജിന് സമീപം ഓട്ടോയിൽ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൂട്ട ബലാൽസംഗ കേസിൽ ഇതുവരെ എട്ട് പേരെ പോലീസ് പിടികൂടി. മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സെക്‌സ് റാക്കറ്റിന്‍റെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.

പെരിങ്ങോം പീഡനക്കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.