ETV Bharat / state

ജെസിബി ഉപയോഗിച്ച് കട തകര്‍ത്ത സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ - രണ്ടുപേർ അറസ്റ്റിൽ

കട തകർത്തവർക്കെതിരെ കടയുടമക്കെതിരെയുണ്ടായ വധശ്രമത്തിനും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കട തകർത്തതിനുമാണ് പൊലീസ് കേസെടുത്തത്.

kannur shop vandalism  two more arrested  shop vandalism using JCB  കണ്ണൂർ കട പൊളിച്ച സംഭവം  രണ്ടുപേർ അറസ്റ്റിൽ  ജെസിബി ഉപയോഗിച്ച് കട പൊളിച്ചു
ജെസിബി ഉപയോഗിച്ച് കട തകര്‍ത്ത സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
author img

By

Published : Oct 29, 2020, 4:09 PM IST

കണ്ണൂർ: ചെറുപുഴയില്‍ ജെസിബി ഉപയോഗിച്ച് കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. ആല്‍ബിന്‍ ഷാജി, സെബാസ്റ്റ്യന്‍ തോമസ് എന്നിവരാണ് പിടിയിലായത്. കട തകർത്ത ആൽബിൻ മാത്യുവിന്‍റെ കൂടെ ഉണ്ടായിരുന്നവരാണ് ഇരുവരും.

മദ്യ വില്‍പന നടത്തുന്നു എന്നാരോപിച്ചായിരുന്നു പുളിയാറു മറ്റത്തില്‍ സോജിയുടെ കട ആല്‍ബിന്‍ മാത്യു തകര്‍ത്തത്. സോജി തന്‍റെ കല്യാണ ആലോചനകൾ മുടക്കി എന്നും ആൽബിൻ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാല്‍ ഈ ആരോപണം കടയുടമ നിഷേധിച്ചിരിക്കുകയാണ്.

മദ്യം വിറ്റതിന് സോജിക്കെതിരെ നാലുവർഷത്തോളം കേസുണ്ടായിരുന്നെന്നും വ്യക്തി വിരോധത്തിന്‍റെ പേരിലാവാം ആൽബിൻ കട തകർത്തത് എന്നുമാണ് ചെറുപുഴ പൊലീസ് നൽകുന്ന വിശദീകരണം. പൊലീസ് സ്റ്റേഷനിലെത്തി കട പൊളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇയാൾ, കട തകർത്ത ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കട തകർത്തതിനും കടയുടമയെ വധിക്കാൻ ശ്രമിച്ചതിനുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

കൂടുതൽ വായിക്കാൻ: വിവാഹ ആലോചന മുടക്കിയത് അഞ്ച് തവണ: "മുണ്ടൂർ മാടൻ" സ്റ്റൈലില്‍ കട തകർത്ത് യുവാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.