ETV Bharat / state

രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയില്‍ - ganja seized

കാസര്‍കോട് പെരുമ്പള സ്വദേശി എം.കെ.മുഹമ്മദി(56)നെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്

രണ്ട് കിലോ കഞ്ചാവ്  കണ്ണൂര്‍ കഞ്ചാവ്  തളിപ്പറമ്പ് എക്സൈസ്  ganja seized
രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയില്‍
author img

By

Published : Dec 8, 2019, 9:17 AM IST

കണ്ണൂര്‍: രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. കാസര്‍കോട് പെരുമ്പളയിലെ കരുവാക്കോട് വീട്ടിൽ എം.കെ.മുഹമ്മദി(56)നെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ വി.വി.പ്രഭാകരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഉപ്പളയിൽ നിന്നും കഞ്ചാവ് വാങ്ങി തളിപ്പറമ്പിലെത്തിക്കാന്‍ ശ്രമിക്കവെ ചുടല ബസ്‌ സ്റ്റോപ്പിന് സമീപത്ത് നിന്നാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.

Intro:രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്ക്കൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കാസർഗോഡ് പെരുമ്പളയിലെ കരുവാക്കോട് വീട്ടിൽ എം.കെ.മുഹമ്മദ് (56) നെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.വി.പ്രഭാകരൻ അറസ്റ്റ് ചെയ്തത്.Body: ചുടല ബസ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് കഞ്ചാവിന്റെ കാരിയറായും പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഉപ്പളയിൽ നിന്നും കഞ്ചാവ് വാങ്ങി തളിപ്പറമ്പിലെത്തിക്കാനായിരുന്നു മുഹമ്മദിന് ലഭിച്ച നിർദ്ദേശം.

ചുടല സ്റ്റോപ്പിൽ കാത്തിരിക്കാനായിരുന്നു ലഭിച്ച നിർദ്ദേശമെന്ന് മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം എത്തിയത്. 2. 130 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇ. ജിമ്മി, കെ.വി.ഗിരീഷ്, പി.കെ.രാജീവൻ, പി.പി.മനോഹരൻ, പി.വി.പ്രകാശൻ, ഇബ്രാഹിം ഖലീൽ, മുഹമ്മദ് ഹാരിസ്, പി.പി.രജി രാഗ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സി.ആരതി, പി.ജിഷ എന്നിവരും മുഹമ്മദിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.