ETV Bharat / state

കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു - kannur

കുറ്റ്യാട്ടൂരില്‍ കാറിന് തീപിടിച്ചു. മുന്‍സീറ്റിലിരുന്ന ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. കാറിലുണ്ടായിരുന്ന 4 പേര്‍ രക്ഷപ്പെട്ടു.

Two people died after a car caught fire in Kannur  ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു  കണ്ണൂരില്‍ കാറിന് തീപിടിച്ചു  ഗര്‍ഭിണിയുള്‍പ്പെടെ 2 പേര്‍ മരിച്ചു  കണ്ണൂര്‍ വാര്‍ത്തകള്‍  kerala news updates  kannur fire
കുറ്റ്യാട്ടൂരില്‍ കാറിന് തീപിടിച്ചു
author img

By

Published : Feb 2, 2023, 11:50 AM IST

Updated : Feb 2, 2023, 9:18 PM IST

കുറ്റ്യാട്ടൂരില്‍ കാറിന് തീപിടിച്ചതിന്‍റെ ദൃശ്യം

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കുറ്റ്യാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (34) ഭാര്യ റിഷ(26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തി. കാറിന്‍റെ പിന്‍സീറ്റിലിരുന്ന കുട്ടിയുള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് പരിക്കില്ലെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

രാവിലെ 10.30ഓടെയാണ് സംഭവം. പ്രസവത്തിനായി റിഷയെ ജില്ല ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കാറിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കാരണം കണ്ടെത്തുന്നതിനായി ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചു.

Last Updated : Feb 2, 2023, 9:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.