ETV Bharat / state

മൃതദേഹം മാറിപ്പോയി : ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്​കാര ചടങ്ങിനിടെ - മൃതദേഹം മാറിപ്പോയി

തളിപ്പറമ്പ്​ സഹകരണ ആശുപത്രിയില്‍ നിന്നും നല്‍കിയ മൃതദേഹം​ മാറിപ്പോയി

l_knr_25_06_deadbody_changed_7203295  kannur  kannur hospital  Two bodies swapped  Two bodies swapped with each other in kannur  മൃതദേഹം മാറിപ്പോയി  തളിപ്പറമ്പ്​ സഹകരണ ആശുപത്രി
ആശുപത്രിയില്‍ നിന്നും വിട്ടുനൽകിയ മൃതദേഹം മാറിപ്പോയി
author img

By

Published : Aug 26, 2020, 1:26 AM IST

കണ്ണൂർ: തളിപ്പറമ്പ്​ സഹകരണ ആശുപത്രിയില്‍ നിന്നും നല്‍കിയ മൃതദേഹം​ മാറിപ്പോയി. കഴിഞ്ഞ ദിവസം മരിച്ച ആലക്കോട് കണ്ണാടിപ്പാറ സ്വദേശി ശിവദാസ കൈമളുടെ മൃതദേഹമാണ് മാറിപോയത്. കൊവിഡ് പരിശോധന അടക്കമുളള നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫലം നെഗറ്റീവ് ആയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അന്തിമോപചാരമര്‍പ്പിക്കുന്നതിനിടെയാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുകള്‍ തിരിച്ചറിഞ്ഞത്. ആദ്യം മൃതദേഹം മാറിപ്പോയ വിവരം ആശുപത്രി അധികൃതർ സമ്മതിച്ചില്ലെങ്കിലും, വിവരം സ്ഥിരീകരിച്ചതോടെ ശിവദാസ കൈമളുടെ മൃതദേഹവുമായി ആശുപത്രി ആംബുലന്‍സ്‌ ആലക്കോട്ട് എത്തി.

ഇതേ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന ഡോക്‌ടറുടെ പിതാവിന്‍റെ മൃതദേഹമാണ് മാറിപോയത്. തുടർന്ന്​ ഇരുവരുടെയും ബന്ധുക്കൾ വഴി​മധ്യ മൃതദേഹങ്ങള്‍ കൈമാറി. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ചയാണ് സംഭവിച്ചതെങ്കിലും രണ്ട് കുടുംബങ്ങൾക്കും പരാതി ഇല്ലന്ന് അറിയിച്ച് മടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.