കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയിൽ ബക്കളത്ത് അരമണിക്കൂറിനിടയിൽ രണ്ട് വാഹനാപകടങ്ങളിലായി നാല് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിൽ സ്‌കൂട്ടർ ഇടിച്ചു ഒരാൾക്കും രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു രണ്ട് അപകടങ്ങളും നടന്നത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിശ്വനാഥാൻ (67), വാഹനം ഓടിച്ചിരുന്ന സച്ചിൻ വിശ്വനാഥൻ (27) കെ.രാജൻ(56) എന്നിവർക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയായ യുവതിക്കാണ് പരിക്കേറ്റത്.