ETV Bharat / state

തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രോത്സവത്തിന് നാളെ തുടക്കം - കൊവിഡ് മാനദണ്ഡങ്ങൾ

14 ദിവസങ്ങളിലായി നടക്കുന്ന ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നടത്തുക

trichambaram krishna temple  തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രം  കൊവിഡ് മാനദണ്ഡങ്ങൾ  കണ്ണൂർ
തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രോത്സവത്തിന് നാളെ തുടക്കം
author img

By

Published : Mar 5, 2021, 9:42 PM IST

കണ്ണൂർ: ഉത്തര കേരളത്തിലെ പ്രശസ്‌തമായ തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രോത്സവത്തിന് നാളെ തുടക്കമാവും. 14 ദിവസങ്ങളിലായി നടക്കുന്ന ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നടത്തുക. നാളെ ഉച്ചയ്‌ക്ക് ഒരുമണിക്ക് നടക്കുന്ന കൊടിയേറ്റ് ചടങ്ങിൽ പ്രവേശനമുണ്ടായിരിക്കുന്നതല്ല എന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.

ഒരേ സമയം പരമാവധി 200 പേർക്ക് മാത്രമേ ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര മൈതാനിയിൽ പ്രവേശനമനുവദിക്കു. ക്ഷേത്ര പരിസരത്ത് ചന്തയും അനുവദിക്കില്ല. ഇത്തവണ കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.