കണ്ണൂര്‍: മാക്കൂട്ടം ചുരം പാതയിൽ റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി. എന്നാൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഗതാഗത നിരോധനം തുടരുകയാണ്. കുടക് ജില്ലാ ഭരണകൂടമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടുന്നില്ല. ഒരാഴ്ച മുമ്പാണ് മേമനക്കൊല്ലിയിൽ റോഡ് ഇടിഞ്ഞ് 30 മീറ്ററോളം ടാറിങ് പൂർണ്ണമായും തകർന്നത്. ഇതോടെ ഇരിട്ടി-വിരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും വാഹനങ്ങള്‍ മാനന്തവാടി വഴി തിരിച്ചുവിടുകയുമായിരുന്നു.
മാക്കൂട്ടം റോഡ് പുനര്‍നിര്‍മ്മിച്ചു; മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗതാഗത നിരോധനം - transportation blocked at makkuttam road
മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ പോലും ഇതുവഴി കടത്തിവിടുന്നില്ല.
![മാക്കൂട്ടം റോഡ് പുനര്‍നിര്‍മ്മിച്ചു; മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗതാഗത നിരോധനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4131678-388-4131678-1565772098852.jpg?imwidth=3840)