കണ്ണൂര്‍: തളിപ്പറമ്പിൽ പതിമൂന്ന് വയസുകാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ഉസ്‌താദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചപ്പാരപ്പടവ് മംഗര ദാറുല്‍ അബ്രാറില്‍ മുഹമ്മദ് സുഹൈലിനെയാണ് (37) പോക്‌സോ കേസില്‍ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ വിനോദയാത്ര പോയത് മുതല്‍ മുഹമ്മദ് സുഹൈല്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. അസുഖമാണെന്ന് പറഞ്ഞ് ഒരു മാസക്കാലം സ്‌കൂളിലേക്ക് പോലും പോകാന്‍ അനുവദിക്കാതെ അതീവ ക്രൂരമായാണ് പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പീഡനത്തെ തുടര്‍ന്ന് നേരത്തെ നാടുകാണിയിലെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സുഹൈല്‍ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.