കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് ശേഷം വിദ്യാർഥികൾക്ക് ഫീസ് ഇളവും ഹാജർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന ആരോപണവുമായി വിദ്യാർഥികൾ സമരത്തില്‍. 69 വിദ്യാർഥികളെ ക്ലാസിൽ നിന്നും ഇറക്കിവിടുമെന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.
സർക്കാർ ഓർഡിനൻസിൽ എത്ര ഫീസ് അടക്കണമെന്ന് പരാമർശിച്ചിട്ടില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളിലെന്ന പോലെ ഫീസ് അടക്കേണ്ട അവസ്ഥയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. രക്ഷിതാക്കൾ ഹൈക്കോടതിയിൽ നല്‍കിയ ഹർജിയില്‍ വിധി വരുന്നവരെയുള്ള സാവകാശം പോലും ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. ഫീസ് അടക്കാത്തതിന്‍റെ പേരിൽ ഹാജർ ഇല്ലാതെയാണ് ക്ലാസ്സിൽ കയറുന്നത്. ഇന്നുമുതൽ ക്ലാസ്സിൽ കയറാൻ പാടില്ലെന്ന നിർദേശം വന്നതോടെയാണ് പി ജി , എംബിബിഎസ്, മറ്റ് അലൈഡ് കോഴ്സുകളിലെ വിദ്യാർഥികൾ സമരം നടത്തുന്നത്. ഡോ ജിതിൻ സുരേഷ്, ഡോ അഞ്ജന, ഡോ അലീം, എന്നിവർ നേതൃത്വം നൽകി.