കണ്ണൂർ: തളിപ്പറമ്പ് പട്ടുവം പോസ്റ്റ് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാലപ്പഴക്കത്താൽ തകർന്നു വീഴാറായ കെട്ടിടത്തിൽ നിന്നും മാറ്റി പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.
നിലവിലുള്ള കെട്ടിടത്തിൽ നിന്നും പോസ്റ്റ് ഓഫീസ് സ്വന്തം കെട്ടിടത്തിലേക്കോ അടുത്തുള്ള ഏതെങ്കിലും വാടക കെട്ടിടത്തിലേക്കോ അടിയന്തരമായി മാറ്റണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പട്ടുവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് കത്തയക്കുകയും ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സി കെ ഉബൈസ് അദ്ധ്യക്ഷത വഹിച്ചു .മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സി നാരായണൻ, സി ഉഷസ്, പി അബ്ദുൽ ഖാദർ, അനഘ രവീന്ദ്രൻ, അബൂബക്കർ അപ്പക്കൻ, കെ ശ്യാംജിത്ത്, സി കെ അജ്നാസ് എന്നിവർ പ്രസംഗിച്ചു.