കണ്ണൂർ: ആലക്കോട് തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു. ആലക്കോട് ടൗണിലെ സീതാറാം ആയുർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഈ മാസം ആറിന് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ ജോസൻ കൊവിഡ് പരിശോധനക്ക് വിധേയനാകുകയും തുടർന്ന് എട്ടിന് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലിരിക്കെയായിരുന്നു മരണം.
കൊവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു - കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു
ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലിരിക്കെയായിരുന്നു മരണം.