കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച പതിനാലുകാരന്‍റെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ പിതാവിന്‍റെ പരിശോധനാഫലവും നെഗറ്റീവായി. വ്യാപാരിയായ പിതാവിൽ നിന്നാകാം കുട്ടിക്ക് രോഗം പകർന്നതെന്ന സംശയത്തെ തുടർന്നാണ് ഇയാളെ പരിശോധനക്ക് വിധേയനാക്കിയത്. കുട്ടിയെ ചികിത്സിച്ച ഡോക്‌ടറുടെ ഫലവും നെഗറ്റീവാണ്. കുട്ടിയുടെ രോഗത്തിന്‍റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ നഗരം അടച്ചിരുന്നു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നഗരം ഒരാഴ്‍ച കൂടി അടച്ചിടാനാണ് തീരുമാനം.
കണ്ണൂരിൽ കൊവിഡ് ബാധിച്ച പതിനാലുകാരന്‍റെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ് - കണ്ണൂർ
കുട്ടിയുടെ പിതാവിന്‍റെയും ചികിത്സിച്ച ഡോക്‌ടറുടെയും പരിശോധനാ ഫലം നെഗറ്റീവായി