കണ്ണൂർ: പയ്യന്നൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി. തായിനേരി കുറുഞ്ഞി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തോലാട്ട് സാവിത്രി, പി ഹരിദാസ് ദമ്പതികളുടെ മകന്‍ കൃഷ്ണദാസിനെയാണ് കാണാതായത്. തായിനേരി എസ്എബിടിഎംഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്. കണ്ണപുരത്തുള്ള ബന്ധുവീട്ടിലായിരുന്നു വിദ്യാർഥി. കുട്ടിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബന്ധുവീട്ടിലുള്ളതായി വിവരം ലഭിച്ചത്. ഇന്ന് രാവിലെ യൂണിഫോം ധരിച്ച് സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ കൃഷ്ണദാസ് സ്‌കൂളിൽ എത്തിച്ചേർന്നില്ലെന്ന് അധ്യാപകർ വിളിച്ച് അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്.
കാണാതായ വിദ്യാർഥിയെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി - കുട്ടിയെ കാണാതായി വാർത്ത
വിദ്യാർഥിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കണ്ണപുരത്തെ ബന്ധുവീട്ടില്‍ നിന്നാണ് കണ്ടെത്തിയത്