ETV Bharat / state

ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രാവീണ്യം ; കേരള പൊലീസ് കഴിവുതെളിയിച്ചവരെന്ന് മന്ത്രി

author img

By

Published : Jun 27, 2021, 10:23 PM IST

മാങ്ങാട്ടുപറമ്പിലെ ശീതീകരിച്ച മിനി തിയറ്റർ കം സ്മാർട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള പൊലീസിന് ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം  കേരള പൊലീസ് കഴിവുതെളിയിച്ചവരെന്ന് മന്ത്രി  കേരള പൊലീസ്  kerala police  Kerala Police has proven expertise in the field of science and technology  തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ  Local Self Government Excise Minister MV Govindan  കണ്ണൂര്‍ വാര്‍ത്ത  kannur news
ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം, കേരള പൊലീസ് കഴിവുതെളിയിച്ചവരെന്ന് മന്ത്രി

കണ്ണൂര്‍ : ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം നേടിയ കേരള പൊലീസ് സേന കുറ്റവാളികളെ ഏറ്റവും പെട്ടെന്ന് പിടികൂടി മികവ് തെളിയിച്ചവരാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ശീതീകരിച്ച മിനി തിയറ്റർ കം സ്മാർട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊലീസ് സേന മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉന്നത നിലവാരത്തിലുള്ളതാണ്. സൈന്യമെന്ന രീതിയിൽ കേരള ജനത പൊലീസിനെ അംഗീകരിച്ചുകഴിഞ്ഞു. അവർക്ക് അതിനുള്ള പ്രാപ്തി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: അന്ന് അന്നത്തിനായി ശിവഗിരിയില്‍ നാരങ്ങ വെള്ളം വിറ്റു ; ഇന്ന് ആനി ശിവ വര്‍ക്കല എസ്.ഐ

കല്യാശേരി എം.എൽ.എ എം. വിജിൻ, ഡി.ഐ.ജി കെ സേതുരാമൻ, റൂറൽ പൊലീസ് ചീഫ് നവനീത് ശർമ, ഡെപ്യൂട്ടി കമാണ്ടന്‍റ് ആർ. രാജേഷ്, അസിസ്റ്റന്‍റ് കമാണ്ടന്‍റ് എം. ഹരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.