കണ്ണൂര്‍: കിണറ്റില്‍ വീണ് പരിക്കേറ്റ ഗൃഹനാഥനെ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു. ചെറുപുഴയിലെ പാലാല്‍ ഷാജു പീറ്ററാണ് (50) വീട്ടുവളപ്പിലെ കിണറ്റില്‍ വീണത്. ഞായറാഴ്‌ചയാണ് (29.05.22) സംഭവം.
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഷാജു വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കി തിരികെ കയറുമ്പോള്‍ കാല്‍ വഴുതിയാണ് താഴേക്ക് വീണത്. കിണറിന് 55 അടി ആഴമുണ്ട്. സാരമായി പരിക്കേറ്റ ഷാജുവിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഷന്‍ ഓഫിസര്‍ സി.പി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി ഗോകുൽദാസ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.സജീവ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
also read:നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി; മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നു