ETV Bharat / state

റെയിൽവെ സ്റ്റേഷനിലേക്ക് കാൽനടയായി പുറപ്പെട്ട അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു - thalassery police

കണ്ണൂരിൽ നിന്നും ബിഹാറിലേക്ക് ട്രെയിനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘം റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്

അതിഥി തൊഴിലാളി  കണ്ണൂർ റെയിൽവെ സ്റ്റേഷന്‍  തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയം  ന്യൂമാഹി കവിയൂര്‍  തലശ്ശേരി ഡിവൈഎസ്‌പി  തലശ്ശേരി പൊലീസ്  ഇകെകെ കൺസ്ട്രക്ഷൻ കമ്പനി  thalassery police  kannur guest workers
റെയിൽവെ സ്റ്റേഷനിലേക്ക് കാൽനടയായി പുറപ്പെട്ട അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു
author img

By

Published : May 12, 2020, 8:22 PM IST

കണ്ണൂര്‍: കാൽനടയായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ട മുപ്പതോളം അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു. ന്യൂമാഹി കവിയൂരിൽ നിന്നും പുറപ്പെട്ട സംഘത്തെയാണ് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് തലശ്ശേരി ഡിവൈഎസ്‌പി കെ.വി.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് തിരിച്ചയച്ചത്.

റെയിൽവെ സ്റ്റേഷനിലേക്ക് കാൽനടയായി പുറപ്പെട്ട അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു

ഇകെകെ കൺസ്‌ട്രക്ഷന്‍ കമ്പനിയുടെ ജോലിക്കായി ബിഹാർ സ്വദേശിയാണ് വിവിധ സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ ജോലിക്കെത്തിച്ചത്. കവിയൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് കുറച്ച് ദിവസങ്ങളായി ഭക്ഷണം കിട്ടുന്നില്ലെന്നും കയ്യിൽ പണമില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കണ്ണൂരിൽ നിന്നും ഇവരുടെ നാട്ടിലേക്ക് ട്രെയിനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘം റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. ഇവർക്ക് വേണ്ട ഭക്ഷണവും വെള്ളവും ഏർപ്പാടാക്കി നൽകിയ ശേഷം പൊലീസ് ഇവരെ താമസസ്ഥലത്തേക്ക് തിരിച്ചയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.