ETV Bharat / state

ആശ്വാസം; തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്‍റ് സജ്ജം - Thalassery General Hospital

ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ പ്ലാന്‍റ് വഴി സാധിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തലശ്ശേരി ജനറൽ ആശുപത്രി ഓക്‌സിജൻ പ്ലാന്‍റ് Thalassery General Hospital Oxygen plant
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്‍റ്
author img

By

Published : May 7, 2021, 1:33 PM IST

Updated : May 7, 2021, 2:38 PM IST

കണ്ണൂർ: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെയും ഓക്‌സിജൻ പ്രതിസന്ധികളുടെ ഇടയിലും തലശ്ശേരിയിൽ നിന്ന് ഒരു സന്തോഷ വാർത്ത. തലശ്ശേരി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ഓക്‌സിജൻ പ്ലാന്‍റ് ഇപ്പോൾ പൂർണമായും പ്രവർത്തന സജ്ജമായിരിക്കുകയാണ്. ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്‍റാണ് സജ്ജമായിരിക്കുന്നത്. എ.എൻ.ഷംസീർ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പ്ലാന്‍റ് നിർമിച്ചത്.

കഴിഞ്ഞ കൊവിഡ് കാലത്താണ് ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് എന്ന ആശയം ഉടലെടുത്തത്. തുടർന്ന് എ.എൻ.ഷംസീർ എം.എൽ.എയും അന്നത്തെ സുപ്രണ്ടായിരുന്ന ഡോ. പിയൂഷ് നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്ലാന്‍റ് സ്ഥാപിക്കാൻ വഴിയൊരുങ്ങുകയും ചെയ്‌തു. ലോക്ക്‌ഡൗൺ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തിൽ നിന്നാണ് യന്ത്രങ്ങൾ കൊണ്ടു വന്നത്.

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്‍റ്

എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയും ആശുപത്രി ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു ഓക്‌സിജൻ പ്ലാന്‍റിന്‍റെ പ്രവർത്തനം. അന്ന് തലശ്ശേരി സബ് കലക്‌ടറായിരുന്ന ആസിഫ് കെ.യൂസഫാണ് ഇതിന് നേതൃത്വം കൊടുത്തതെന്ന് എംഎൽഎ അറിയിച്ചു. 250 ബെഡിന് സെൻട്രലൈസ്‌ഡ് ഓക്‌സിജൻ വിതരണം ചെയ്യാൻ പ്രത്യേക പൈപ്പുകളും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ പ്ലാന്‍റ് വഴി സാധിക്കുന്നുണ്ടെന്നാണ് ആശുപത്രി സുപ്രണ്ട് പറയുന്നത്.

അന്തരീക്ഷത്തിൽ നിന്ന് ശേഖരിച്ച 98 ശതമാനം ശുദ്ധമായ ഓക്‌സിജനാണ് ഇവിടെ വിതരണം ചെയ്യുന്നത്. നിലവിൽ 25 മുതൽ 30 വരെ കൊവിഡ് രോഗികൾക്ക് ഓക്‌സിജൻ ഇവിടെ നിന്നും ഇപ്പോൾ നൽകുന്നുണ്ട്.

Last Updated : May 7, 2021, 2:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.