ETV Bharat / state

സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി - സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി

സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സൈനികനോടുള്ള ആദരസൂചകമായി കുറിച്ചിയിൽ, ഈയ്യത്തുങ്കാട് പ്രദേശങ്ങളിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

Tearful prostration of a soldier who died in a truck accident in North Sikkim  soldier  truck accident  North Sikkim  സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി  സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി  ഹവിൽദാർ സുധീഷ് കുമാര്‍
സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി
author img

By

Published : Mar 4, 2021, 1:17 PM IST

കണ്ണൂര്‍: നോർത്ത് സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികന് ജന്മനാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട്ടെ കണ്ട്യന്‍റവിടെ ഹവിൽദാർ സുധീഷ് കുമാര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നോർത്ത് സിക്കിമിലെ തങ്കുവിൽ മഞ്ഞ് പാളികൾക്കിടയിൽ നിന്ന് താഴ്ചയിലേക്ക് ട്രക്ക് മറിഞ്ഞാണ് സുധീർ കുമാർ മരിച്ചത്.

സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി

വിമാന മാർഗ്ഗം ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിച്ച മൃതദേഹം റോഡ് മാർഗം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് തറവാട്ട് വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. അച്ഛൻ വിമുക്തഭടൻ സേതുമാധവനും അമ്മ ഉഷാകുമാരിയും സഹോദരൻ സജിത്ത് കുമാറും അന്ത്യോപചാരമർപ്പിച്ചതിന് ശേഷം മൃതദേഹം ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരളശ്ശേരി വെള്ളച്ചാൽ മക്രേരിയിലെ സൈനികന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സൈനികനോടുള്ള ആദരസൂചകമായി കുറിച്ചിയിൽ, ഈയ്യത്തുങ്കാട് പ്രദേശങ്ങളിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.