ETV Bharat / state

തളിപ്പറമ്പിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു - landslid

തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചില്‍ തുടരുകയാണ്.

തളിപ്പറമ്പ്  വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു  ആന്തൂർ നഗരസഭ  Taliparambu  landslid  kannur
തളിപ്പറമ്പിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു
author img

By

Published : Aug 16, 2020, 5:37 PM IST

കണ്ണൂർ: ആന്തൂർ നഗരസഭയിലെ കുറ്റിക്കോൽ മഹാത്മാ റോഡിലെ രണ്ട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചില്‍ തുടരുകയാണ്. നിർമാണത്തിലിരിക്കുന്ന പെരിങ്ങിൽ രവിയുടെ വീടിന്‍റെ ചുമർ ഭാഗം അടക്കം വിള്ളൽ വീണ സ്ഥിതിയാണ്. എന്നാല്‍ വൃദ്ധരായ സരസ്വതിയും ഭർത്താവും അപകടം കൂടാതെ രക്ഷപ്പെട്ടു. ഇവരുടെ വീട്ടിലേക്ക് കഴിഞ്ഞ വർഷവും മണ്ണിടിഞ്ഞു വീണിരുന്നു. ഇനിയും കൂടുതൽ മണ്ണ് വീഴാനുള്ള സാധ്യത നിലനിൽക്കെ ഇവരെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണ് മുഴുവനായി എടുത്ത് കളയാതെ താമസ യോഗ്യമാക്കാൻ സാധ്യമല്ല. ആന്തൂർ നഗരസഭയിലും വില്ലേജ് അധികാരികളെയും സംഭവം അറിയിച്ചതായി നാട്ടുകാർ അറിയിച്ചു. മണ്ണിടിച്ചിൽ തുടർന്നാൽ വീടുകൾക്ക് കൂടുതൽ അപകടം സംഭവിക്കാനും സാധ്യത ഏറെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.