ETV Bharat / state

സുഭിക്ഷ കേരളം പദ്ധതി; വിജയം കൊയ്‌ത്‌ ആന്തൂർ നഗരസഭ

ഓണത്തിനോടനുബന്ധിച്ച് വിളവെടുത്ത് ദേശീയ പാതയോരത്തെ നഗരസഭയുടെ ഇക്കോ ഷോപ്പ്, പച്ചക്കറി ചന്തകൾ, ഓണ ചന്തകള്‍ എന്നിവയിലൂടെ വിൽപന നടത്താനാണ് നഗരസഭയുടെ തീരുമാനം

സുഭിക്ഷ കേരളം പദ്ധതി; വിജയം കെയ്‌ത്‌ ആന്തൂർ നഗരസഭ  സുഭിക്ഷ കേരളം പദ്ധതി  ആന്തൂർ നഗരസഭ  subhiksha keralam project anthoor municipality  subhiksha keralam project
സുഭിക്ഷ കേരളം പദ്ധതി; വിജയം കെയ്‌ത്‌ ആന്തൂർ നഗരസഭ
author img

By

Published : Aug 26, 2020, 5:13 PM IST

Updated : Aug 26, 2020, 5:21 PM IST

കണ്ണൂര്‍: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 125 ഏക്കര്‍ പ്രദേശത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയുമിറക്കി ആന്തൂർ നഗരസഭ. നഗരസഭയിലെ 28 വാർഡുകളിൽ സുഭിക്ഷ കേരളത്തിന്‍റെ വാർഡുതല സമിതികളെ രൂപീകരിച്ച് തരിശുഭൂമി കണ്ടെത്തിയാണ് കൃഷിയിറക്കിയത്. വിവിധ വാർഡുകളിലായി 75 ഏക്കറോളം ഭൂമിയില്‍ ഒന്നാം വിളയും രണ്ടാം വിളയുമായി നെൽകൃഷി ഇറക്കിയിയിരുന്നു. കൂടാതെ 35 ഏക്കറുള്ള പച്ചക്കറി കൃഷിയിൽ 15 ഏക്കറും മഴക്കാല പച്ചക്കറി കൃഷിയാണ് നടത്തിയത്.

സുഭിക്ഷ കേരളം പദ്ധതി; വിജയം കൊയ്‌ത്‌ ആന്തൂർ നഗരസഭ

പടവലം, പാവക്ക, മുളക്, പയർ, വെണ്ട തുടങ്ങിയ ഇനങ്ങൾ ഓണത്തിനടുപ്പിച്ച് വിളവെടുക്കുന്ന രീതിയിലാണ് കൃഷി ചെയ്‌തിരിക്കുന്നത്. വിവിധ ക്ലബ്ബുകൾ, ബാങ്കുകൾ എന്നിവയുടെ നേതൃത്വത്തിലും ഏക്കര്‍ കണക്കിന് തരിശുഭൂമിയിൽ കൃഷി ഇറക്കിയിട്ടുണ്ട്. മഴക്കാല പച്ചക്കറി ഓണത്തിനോടനുബന്ധിച്ച് വിളവെടുത്ത് ദേശീയ പാതയോരത്തെ നഗരസഭയുടെ ഇക്കോ ഷോപ്പ്, പച്ചക്കറി ചന്തകൾ, ഓണ ചന്തകള്‍ എന്നിവയിലൂടെ വിൽപന നടത്താനാണ് നഗരസഭയുടെ തീരുമാനം.

Last Updated : Aug 26, 2020, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.