കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദം ഉയർന്നതിന് പിന്നാലെ പരിശോധനയ്‌ക്കായി പ്രത്യേക സമിതിയെ നിയോഗിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ല എന്നാണ് സർവകലാശാല തീരുമാനം.
കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആന്‍റ് പൊളിറ്റിക്‌സ് എന്ന കോഴ്‌സ് സിലബസിൽ സംഘ പരിവാർ നേതാക്കളായ സവർക്കറുടെയും ഗോൾവാൾക്കറുടെയും ബൽരാജ്‌മധോക്കറുടെയും ദീൻധയാൽ ഉപാധ്യയയുടെയുമെല്ലാം രാഷ്ട്രീയ ചിന്തകൾ പഠിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചതാണ് വിവാദമായത്. ഇതിൽ പ്രധിഷേധിച്ച് വിവിധ വിദ്യാർഥി യുവജന സംഘടനകൾ സമരത്തിനിങ്ങിയതിനു പിന്നാലെയാണ് സർവകലാശാല തീരുമാനം.
ALSO READ: അഫ്‌ഗാന്‍ മണ്ണ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യ
അതേസമയം വിദ്യാർഥികൾ എല്ലാം പഠിക്കണമെന്നും പിൻവലിക്കണമെന്ന അഭിപ്രായമില്ലെന്നും യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ ഹസൻ പറഞ്ഞു. സിലബസിനെ പിന്തുണക്കുകയാണെന്ന് എസ്‌എഫ്‌ഐയും അറിയിച്ചു.
എല്ലാവരുമായും സംവാദത്തിന് തയ്യാറാണ്. എല്ലാ ആളുകളെ കുറിച്ചും പഠിക്കണക്കണമെന്നാണ് സർവകലാശാല യൂണിയന്‍റെയും നിലപാട്. സിലബസ് ഉണ്ടാക്കിയവർ സംഘപരിവാർ വിരുദ്ധരാണ്. നമുക്ക് യോജിപ്പില്ലെങ്കിലും എല്ലാ ചിന്താധാരയും പഠിക്കേണ്ടതുണ്ട്. എ.ഐ.എസ്.എഫിനെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. സിലബസ് പിൻവലിക്കേണ്ട ആവശ്യമില്ലെന്നും യൂണിയൻ അറിയിച്ചു.