ETV Bharat / state

എം.വി ജയരാജന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊവിഡിനൊപ്പം ന്യൂമോണിയയും അദ്ദേഹത്തിന് സ്ഥിരീകരിച്ചു.

എം.വി ജയരാജന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി  എം.വി ജയരാജൻ  എം.വി ജയരാജൻ കൊവിഡ്  കൊവിഡ്  സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി  സി.പി.ഐ കണ്ണൂർ  Slight improvement in MV Jayarajan's health  MV Jayarajan  MV Jayarajan covid  covid  kannur  kannur cpi district secretary  cpi district secretary  cpi
എം.വി ജയരാജന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
author img

By

Published : Jan 28, 2021, 11:22 AM IST

കണ്ണൂർ: കൊവിഡ് ബാധിച്ച്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

കൊവിഡിനൊപ്പം ന്യൂമോണിയയും അദ്ദേഹത്തിന് സ്ഥിരീകരിച്ചു. അതിനാൽ ഗുരുതരസ്ഥിതി കണക്കിലെടുത്ത് ചികിത്സ തുടരാനാണ് അദ്ദേഹത്തെ പരിശോധിച്ച ക്രിട്ടിക്കൽ കെയർ വിദഗ്‌ധരുടെ നിർദേശം. രക്തത്തിൽ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനാൽ സിപാപ്പ് വെന്റിലേറ്ററിന്‍റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചതായി തിങ്കളാഴ്‌ച മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദേശപ്രകാരമാണ്‌ കോഴിക്കോട്ടുനിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. എ.എസ്‌ അനൂപ് കുമാർ, ഡോ. പി.ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം തിങ്കളാഴ്‌ച രാവിലെ ജയരാജനെ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്‌. ഇപ്പോഴുള്ള ചികിത്സ തുടരാനും സംഘം നിർദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. എസ്‌.എസ്‌ സന്തോഷ്‌കുമാർ, ഡോ. അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും ജയരാജനെ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.