ETV Bharat / state

ടെറസിൽ നൂറുമേനി പച്ചക്കറി വിളയിച്ച്‌ ഷിജിത്ത്‌ - kannur news

കുടുംബശ്രീ മിഷന്‍റെ ഉദ്യോഗസ്ഥർ ടെറസിൽ ചെയ്ത പച്ചക്കറി കൃഷി കണ്ട് റിവോൾവിംഗ് ഫണ്ടായി 50000 രൂപ അനുവദിച്ചതാണ് നഴ്സറി തുടങ്ങാൻ പ്രേരണയായത്.

കണ്ണൂർ വാർത്ത  ടെറസിലെ കൃഷിരീതി  Shijith grows vegetables on the terrace  kannur news  kerala news
ടെറസിൽ നൂറുമേനി പച്ചക്കറി വിളയിച്ച്‌ ഷിജിത്ത്‌
author img

By

Published : Jan 19, 2021, 6:52 AM IST

കണ്ണൂർ: വ്യായാമത്തിനായി തുടങ്ങിയ കാർഷികവൃത്തിയിലൂടെ ജൈവിക നഴ്സറിയുടെ ഉടമകളായി മാറിയിരിക്കുകയാണ് പാനൂർ പന്ന്യന്നൂരിലെ ശ്രീനിവാസിൽ ഷിജിത്തും ഭാര്യ രമ്യയും. സ്ഥാപനം ഇപ്പോൾ ഏതുതരം കാർഷിക വിളകളും, ചെടികളും ലഭിക്കുന്ന കുടുംബശ്രീ യൂണിറ്റ് കൂടിയാണ്. ജൈവിക നഴ്സറിയിൽ ആരംഭിച്ച ബയോഫാർമസി ഉദ്ഘാടനം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ സി.കെ അശോകനും, വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫീസർ പി.വി സുമയ്യയും നിർവഹിച്ചു. 2015 ൽ നേരമ്പോക്കിനായാണ് ഷിജിത്തും രമ്യയും 2000 സ്ക്വയർ ഫീറ്റുള്ള ടെറസിനു മുകളിൽ പച്ചക്കറികൾ നട്ടു വളർത്താൻ തുടങ്ങിയത്. ഇപ്പോൾ വീട്ടുപറമ്പ് മുഴുവൻ ഒരു നഴ്സറിയായിരിക്കുകയാണ്. കൂടെ ജൈവവള വിൽപനയുമുണ്ട്. കൂടുതലും കോളിഫ്ലവറും, കാബേജുമാണ് കൃഷി ചെയ്യുന്നതെങ്കിലും, മറ്റു പച്ചക്കറികളുമുണ്ട്. കുടുംബശ്രീ മിഷന്‍റെ ഉദ്യോഗസ്ഥർ ടെറസിൽ ചെയ്ത പച്ചക്കറി കൃഷി കണ്ട് റിവോൾവിംഗ് ഫണ്ടായി 50000 രൂപ അനുവദിച്ചതാണ് നഴ്സറി തുടങ്ങാൻ പ്രേരണയായത്.

ടെറസിൽ നൂറുമേനി പച്ചക്കറി വിളയിച്ച്‌ ഷിജിത്ത്‌

തുടർന്ന് കുറ്റിക്കുരുമുളക്, കുള്ളൻ തെങ്ങ്, മാവ്, പ്ലാവ് വിവിധയിനം പൂച്ചെടികൾ, അലങ്കാരച്ചെടികൾ എന്നിവയ്ക്ക് പുറമെ ഇവയ്ക്ക് ആവശ്യമായ ജൈവവളങ്ങൾ, ജൈവകീടനാശിനികളും നിർമ്മിച്ചു തുടങ്ങി. കൃഷിഭവന്‍റെ സഹായത്തോടെ മഴക്കാലത്തും പച്ചക്കറി ചെയ്യാനാവശ്യമായ രണ്ടു മഴ മറ യൂണിറ്റും സബ്സിഡിയോടെ ലഭിച്ചു. തുടർന്ന് കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും 60,000രൂപ റിവോൾവിംഗ് ഫണ്ടായി വള നിർമാണ യൂണിറ്റ് തുടങ്ങാനും ലഭിച്ചു. അതോടെ ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് വളം നിർമിക്കാനും തുടങ്ങി. ചെടി വാങ്ങാൻ വരുന്നവർ ആവശ്യത്തിനുള്ള വളവും വാങ്ങിക്കും. മകനായ ദൈവികും കൃഷിക്ക് പ്രോത്സാഹനവുമായി രംഗത്തുണ്ട്. ചെടി പരിപാലനവും വള നിർമാണവും നടത്താൻ കുടുംബശ്രീ പ്രവർത്തകർ വേറെയുമുണ്ട്. കുടുംബശ്രീ യൂണിറ്റ് വാട്സപ്പ് കൂട്ടായ്മയിലൂടെ ഷിജിത്തിന്‍റെ നഴ്സറിതേടി വരുന്നവർ ഇപ്പോൾ ഏറുകയാണ്. 15000 മുതൽ 20,000 വരെ മാസ വരുമാനം ലഭിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.