കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിന് മർദനമെന്ന് പരാതി. കരിമ്പം സ്വദേശി നിതീഷിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ കയ്യേറ്റം ചെയ്തത്. ആശുപത്രിയില്‍ സാനിറ്റൈസർ ലഭ്യമല്ലെന്ന പരാതി മൊബൈലില്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റത്.
കൈക്ക് സുഖമില്ലാത്ത കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ എത്തിയതാണ് നിതീഷ്. സാനിറ്റൈസർ ഉണ്ടോ എന്ന് സെക്യൂരിറ്റി ജീവനക്കാരനോട് യുവാവ് ചോദിക്കുകയും സാനിറ്റൈസർ ഇവിടെ ഇല്ലെന്നും കൈ കഴുകാൻ പുറത്ത് വെള്ളം ഉണ്ടെന്നുമാണ് ജീവനക്കാരന്‍ മറുപടി നൽകിയത്. ആശുപത്രിയുടെ സ്റ്റോറിലും സാനിറ്റൈസർ തീർന്നുപോയെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്നാണ് നിതീഷ് സംഭവം മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്യാൻ ആരംഭിച്ചത്.
Also read: ധാരാവിയിൽ നൂറ് ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് ശിവസേന എംപി രാഹുൽ ഷെവാലെ
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി നൽകി. മൊബൈൽ തട്ടിപ്പറിക്കുകയും ഷർട്ടിൽ പിടിച്ചു പുറത്താക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിന്‍റെയും സുഹൃത്തിന്‍റെയും വിവരങ്ങൾ രേഖപ്പെടുത്തി സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്.