ETV Bharat / state

എക്സൈസ് ഡ്രൈവർ സുനിലിന്‍റെ മരണം‌ ചികിത്സാ പിഴവ് മൂലമെന്ന് സതീശൻ പാച്ചേനി

author img

By

Published : Jun 30, 2020, 5:28 PM IST

Updated : Jun 30, 2020, 6:56 PM IST

കൊവിഡ് നെഗറ്റീവായിരുന്ന സുനിൽ കുമാർ മരിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

കണ്ണൂർ വാർത്ത  kannur news  എക്സൈസ് ഡ്രൈവർ സുനിലിന്‍റെ മരണം‌  ചികിത്സാ പിഴവ് മൂലമെന്ന് സതീശൻ പാച്ചേനി  സതീശൻ പാച്ചേനി  Satheesan Pacheini  Sunil's death on medical treatment
എക്സൈസ് ഡ്രൈവർ സുനിലിന്‍റെ മരണം‌ ചികിത്സാ പിഴവ് മൂലമെന്ന് സതീശൻ പാച്ചേനി

കണ്ണൂർ: എക്സൈസ് ഡ്രൈവർ സുനിലിന്‍റെ മരണം‌ ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി‌‌ കണ്ണൂർ ഡിസിസി പ്രസിഡന്‍റ്‌ സതീശൻ പാച്ചേനി. പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിന് മുമ്പിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കുറ്റവിചാരണ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് നെഗറ്റീവായിരുന്ന സുനിൽ കുമാർ മരിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

കൊവിഡ് രോഗനിർണയത്തിന് മുമ്പ് ചികിത്സ തുടങ്ങിയ മെഡി.കോളജ് അധികൃതരുടെ വീഴ്ച കാരണമാണ് സുനിൽകുമാർ മരിച്ചത്. ഇങ്ങനെ നിങ്ങൾ എത്ര പേരെ കൊന്നു, ഇനിയും എത്ര പേരെ കൊല്ലും എന്ന കാര്യം മെഡി.കോളജ് അധികൃതരും സർക്കാരും വ്യക്തമാക്കണം. രോഗികളിൽ ആരുടെയൊക്കെ വിവരം പുറത്ത് വിടണം, വിടണ്ട എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധതയാണെന്നും സതീശൻ പാച്ചേനി കുറ്റപ്പെടുത്തി. സുനിലിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് കുറ്റവിചാരണ. കണ്ണൂർ ജില്ലാ പ്രസിഡന്‍റ്‌ സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.

Last Updated : Jun 30, 2020, 6:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.