കണ്ണൂര്‍: മാങ്ങാട്ട് നടക്കുന്ന ദേശീയ സരസ് മേളയില്‍ വ്യത്യസ്ത ചിക്കന്‍ വിഭവങ്ങള്‍ വിളമ്പി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള സ്റ്റാള്‍. ചിക്കൻ കറി ഡ്രൈയാക്കി അത് വാഴ ഇലയിൽ പൊതിഞ്ഞ് കെട്ടി പിന്നീട് ആവിയിൽ ചൂടാക്കി ഉണ്ടാക്കുന്ന സറാണ്ട ചിക്കൻ കിഴിയും ചിക്കൻ ഫ്രൈ ചെയ്ത് അതിൽ ചിക്കൻ ചിലിയുടെ പോലെ മസാല മിക്സ് ചെയ്തുണ്ടാക്കുന്ന സറാണ്ട ചിക്കൻ ഫ്രൈയുമാണ് ഇവരുടെ സ്പേഷ്യല്‍.
ജാര്‍ഖണ്ഡ് വിഭവങ്ങള്‍ കഴിക്കാന്‍ നിരവധി ആളികളാണ് ഇവിടേക്ക് എത്തുന്നത്. പാനി പുരിയും, മഡ്ക്ക ചായയുമാണ് ജാർഖണ്ഡ് സ്റ്റാളിലെ മറ്റുവിഭവങ്ങള്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള ആറോളം വനിതകളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ആയിരത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മേള തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായാണ് നടത്തുന്നത്. 20 ന് ആരംഭിച്ച ദേശീയ സരസ് മേള ചൊവ്വാഴ്ച അവസാനിക്കും.