ETV Bharat / state

കലാലയങ്ങളില്‍ കലാപമുണ്ടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; സിപിഎം

സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം തുടരുകയാണ്.

കലാലയങ്ങളില്‍ കലാപമുണ്ടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; സിപിഎം
author img

By

Published : Jul 19, 2019, 4:26 PM IST

കണ്ണൂര്‍: ജില്ലയിലെ കലാലയങ്ങളിൽ കാലാപമുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നതെന്ന് സിപിഎം. തലശ്ശേരി ബ്രണ്ണൻ കോളജില്‍ പ്രിൻസിപ്പാളിന് നേരെയുണ്ടായ വധഭീഷണിയും ആർഎസ്എസ് മാനേജ്‌മെന്‍റിന് കീഴിലുള്ള ഇരിട്ടി പ്രഗതി കോളേജിൽ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമവും പ്രതിഷേധാർഹമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

പുറത്തുനിന്നെത്തിയ സംഘമാണ് ബ്രണ്ണന്‍ കോളജിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജീവനിൽ ഭയമുള്ളതിനാൽ തന്‍റെ മരണമൊഴി രേഖപ്പെടുത്തണമെന്നു പോലും ഒരു ഘട്ടത്തില്‍ പ്രിൻസിപ്പാളിന് പറയേണ്ടിവന്നു. അതേ സമയം എസ്എഫ്ഐ ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ഥി സംഘടകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടിലാണ് പ്രഗതി കോളജിലെ മാനേജ്മെന്‍റിന്. ആര്‍എസ്എസ് നേതാവിന്‍റെ വെല്ലുവിളിയാണ് ഇവിടത്തെ വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ജയരാജന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് പ്രഗതി കോളജിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ ഇരട്ടി ബ്ലോക്ക് സെക്രട്ടറി കെജി ദിലീപ് പറഞ്ഞു. എന്നാല്‍ അഡ്മിഷന്‍ സമയത്ത് ചില ആളുകള്‍ ബോധപൂര്‍വ്വം കോളജിനെതിരെ ദുഷ്പ്രചരണം നടത്തുന്നതാണിതെന്നാണ് കോളജ് വൈസ് പ്രസിഡന്‍റിന്‍റെ പ്രതികരണം. അതിനിടെ സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശേരി ബ്രണ്ണൻ കോളജിൽ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.യു പ്രവർത്തകർ.

Intro:കണ്ണൂർ ജില്ലയിലെ കലാലയങ്ങളിൽ കാലാപമുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നതെന്ന് സിപിഎം. തലശ്ശേരി ബ്രണ്ണൻ കോളജ് പ്രിൻസിപ്പാളിന് നേരെയുണ്ടായ  വധഭീഷണിയും ആർഎസ്എസ് മാനേജ്‌മെന്റിന് കീഴിലുള്ള ഇരിട്ടി പ്രഗതി കോളേജിൽവിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമവും പ്രതിഷേധാർഹമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പുറത്ത് നിന്നും എത്തിയ ക്രിമിനൽ സംഘം പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇരച്ചുകയറിയാണ് ബ്രണ്ണൻ കോളേജിൽ അതിക്രമങ്ങൾ കാട്ടിയത്. പോലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ചനടത്തുമ്പോഴും പിന്നീട് ഫോണിലൂടെ നിരവധി തവണയും വധഭീഷണി ആവർത്തിക്കുകയായിരുന്നു. ജീവനിൽ ഭയമുള്ളതിനാൽ തന്റെ മരണമൊഴിരേഖപ്പെടുത്തണമെന്നുപോലും പ്രിൻസിപ്പാൾ പോലീസിനോട് പറഞ്ഞതിൽ നിന്ന് ഇക്കൂട്ടരുടെ അതിക്രമങ്ങൾ എത്ര നീചവും നിന്ദ്യവുമാണെന്നും വ്യക്തമാകുന്നു. ജില്ലയിൽ കലാലയങ്ങളിൽ നിലനിൽക്കുന്ന സമാധാനാന്തരിക്ഷം തകർക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും എംവി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. പ്രഗതി കോളേജിൽ എസ്എഫ്‌ഐ പോലുള്ളവിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനം അനുവദിക്കില്ലെന്നാണ് ആർഎസ്എസ് നേതാവ് ഭീഷണി മുഴക്കിയത്. ഭീഷണിയും പരസ്യമായ അപവാദ പ്രചരണവും മനസ്സിൽ സൃഷ്ടിച്ച ആഘാതമാണ് ഒരു വിദ്യാർത്ഥിയെആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയ ചൊൽപ്പടിക്ക് വിദ്യാർത്ഥികൾ വഴങ്ങണമെന്ന ധാർഷ്ട്യമാണ് ഇരിട്ടികോളേജിൽ മാനേജ്‌മെന്റ് നിയോഗിച്ച പ്രത്യേകസംഘം നടത്തുന്ന നടപടികളെന്നും എംവി ജയരാജൻ വ്യക്തമാക്കി. സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് പ്രഗതി കോളജിൽ നടക്കുന്നതെന്ന് കോളജിന് ഡിവൈഎഫ്ഐ ഇരട്ടി ബ്ലോക്ക് സെക്രട്ടറി കെജി ദിലീപ് പറഞ്ഞു.

Byte കെജി ദിലീപ്, ഡിവൈഎഫ്ഐ ഇരട്ടി ബ്ലോക്ക് സെക്രട്ടറി (ചുവപ്പ് ഷേർട്ട്)

അതേ സമയം അഡ്മിഷൻ സമയങ്ങളിൽ ചില ആളുകളും സംഘടനകളും ബോധപൂർവ്വം കോളേജിനെ കരിവാരിത്തേക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ എം രതീഷ് മാസ്റ്റർ പ്രതികരിച്ചു. കോളജിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്നവർക്ക് പ്രത്യേക താൽപര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Byte എം രതീഷ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ, പ്രഗതി കോളജ് (പച്ചഷേർട്ട്)

അതിനിടെ സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശേരി ബ്രണ്ണൻ കോളജിൽ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.യു.

ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ ജില്ലയിലെ കലാലയങ്ങളിൽ കാലാപമുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നതെന്ന് സിപിഎം. തലശ്ശേരി ബ്രണ്ണൻ കോളജ് പ്രിൻസിപ്പാളിന് നേരെയുണ്ടായ  വധഭീഷണിയും ആർഎസ്എസ് മാനേജ്‌മെന്റിന് കീഴിലുള്ള ഇരിട്ടി പ്രഗതി കോളേജിൽവിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമവും പ്രതിഷേധാർഹമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പുറത്ത് നിന്നും എത്തിയ ക്രിമിനൽ സംഘം പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇരച്ചുകയറിയാണ് ബ്രണ്ണൻ കോളേജിൽ അതിക്രമങ്ങൾ കാട്ടിയത്. പോലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ചനടത്തുമ്പോഴും പിന്നീട് ഫോണിലൂടെ നിരവധി തവണയും വധഭീഷണി ആവർത്തിക്കുകയായിരുന്നു. ജീവനിൽ ഭയമുള്ളതിനാൽ തന്റെ മരണമൊഴിരേഖപ്പെടുത്തണമെന്നുപോലും പ്രിൻസിപ്പാൾ പോലീസിനോട് പറഞ്ഞതിൽ നിന്ന് ഇക്കൂട്ടരുടെ അതിക്രമങ്ങൾ എത്ര നീചവും നിന്ദ്യവുമാണെന്നും വ്യക്തമാകുന്നു. ജില്ലയിൽ കലാലയങ്ങളിൽ നിലനിൽക്കുന്ന സമാധാനാന്തരിക്ഷം തകർക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും എംവി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. പ്രഗതി കോളേജിൽ എസ്എഫ്‌ഐ പോലുള്ളവിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനം അനുവദിക്കില്ലെന്നാണ് ആർഎസ്എസ് നേതാവ് ഭീഷണി മുഴക്കിയത്. ഭീഷണിയും പരസ്യമായ അപവാദ പ്രചരണവും മനസ്സിൽ സൃഷ്ടിച്ച ആഘാതമാണ് ഒരു വിദ്യാർത്ഥിയെആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയ ചൊൽപ്പടിക്ക് വിദ്യാർത്ഥികൾ വഴങ്ങണമെന്ന ധാർഷ്ട്യമാണ് ഇരിട്ടികോളേജിൽ മാനേജ്‌മെന്റ് നിയോഗിച്ച പ്രത്യേകസംഘം നടത്തുന്ന നടപടികളെന്നും എംവി ജയരാജൻ വ്യക്തമാക്കി. സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് പ്രഗതി കോളജിൽ നടക്കുന്നതെന്ന് കോളജിന് ഡിവൈഎഫ്ഐ ഇരട്ടി ബ്ലോക്ക് സെക്രട്ടറി കെജി ദിലീപ് പറഞ്ഞു.

Byte

അതേ സമയം അഡ്മിഷൻ സമയങ്ങളിൽ ചില ആളുകളും സംഘടനകളും ബോധപൂർവ്വം കോളേജിനെ കരിവാരിത്തേക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ എം രതീഷ് മാസ്റ്റർ പ്രതികരിച്ചു. കോളജിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്നവർക്ക് പ്രത്യേക താൽപര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Byte

അതിനിടെ സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശേരി ബ്രണ്ണൻ കോളജിൽ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.യു.

ഇടിവി ഭാരത്
കണ്ണൂർConclusion:No
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.