ETV Bharat / state

കൊവിഡ് ഭീതിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍ - യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ

കാസർകോട് നിന്നും വന്നതിനാൽ ബന്ധുക്കൾക്കൊപ്പം ഇയാളും കുടുംബവും നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇവർക്കാർക്കും യാതൊരു വിധ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല

കൊവിഡ് ഭീതി  യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ  കണ്ണൂര്‍

author img

By

Published : Apr 2, 2020, 11:23 PM IST

കണ്ണൂര്‍: ഉദയഗിരി പാറോത്തും മലയിൽ യുവാവ് ആത്മഹത്യ ചെയ്തത് കൊവിഡ് ഭീതിയെ തുടർന്നെന്ന് ബന്ധുക്കൾ. മാവുംതട്ട് ആശാൻ കവല സ്വദേശി മാങ്ങാട്ട് ബിനീഷിനെ(40) നെയാണ് റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പിടിപെടുമെന്ന ഭീതിയിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ആശങ്കയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാസർകോട് ജില്ലയിൽ പത്ത് ദിവസം മുമ്പ് ഇയാൾ ജോലി അന്വേഷിച്ചു പോയിരുന്നു. തുടർന്ന് ലോക് ഡൗൺ വന്നതോടെ തിരികെ വരികയും ചെയ്തു. കാസർകോട് നിന്നും ചില ബന്ധുക്കളും ഇയാൾക്കൊപ്പം വീട്ടിലേക്ക് വന്നിരുന്നു.

കാസർകോട് നിന്നും വന്നതിനാൽ ബന്ധുക്കൾക്കൊപ്പം ഇയാളും കുടുംബവും നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇവർക്കാർക്കും യാതൊരു വിധ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. തനിക്ക് കൊവിഡ് പിടിപെട്ടാൽ തന്‍റെ കുടുംബത്തിലുള്ളവർക്കെല്ലാം അത് ബാധിക്കുമെന്ന ഭീതി അടുത്ത സുഹൃത്തുക്കളോട് ഇയാൾ പങ്കുവെച്ചതായി സുഹൃത്തുക്കൾ പറയുന്നു. ബുധനാഴ്ച രാത്രി കിടന്നുറങ്ങിയ ഇയാളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാറോത്തും മല വോളിബോൾ കോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: സിന്ധു. മക്കൾ: നിരഞ്ജന, നിരഞ്ജൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.