ETV Bharat / state

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല - പ്രതിപക്ഷ നേതാവ്

നഗരസഭ ചെയര്‍പേഴ്‌സണെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല
author img

By

Published : Jun 23, 2019, 3:03 PM IST

Updated : Jun 23, 2019, 3:13 PM IST

കണ്ണൂര്‍: ആന്തൂരില്‍ കെട്ടിടത്തിന് അനുമതി കിട്ടത്തതിനെ തുര്‍ന്ന് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി കെ ശ്യാമളക്കെതിരെ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും അവരെ സംരക്ഷിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. കേസില്‍ ഐജി തല അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നതായും ചെന്നിത്തല വ്യക്തമാക്കി.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

കണ്ണൂരിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് സാജന്‍റെ ആത്മഹത്യക്ക് കാരണമായതെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. ഇതിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന് മരിച്ച സാജന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.

Intro:Body:

സാജന്റെ ആത്മഹത്യക്ക് പ്രേരണ സിപിഎം വിഭാഗീയതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗരസഭ ചെയർമാനെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പികെ ശ്യാമളക്കെതിരെ പ്രേരണ കുറ്റത്തിന് കേസെടുക്കണം. അവരെ  സംരക്ഷിക്കാനുള്ള നീക്കത്തെ അംഗീകരിയ്ക്കില്ല. യഥാർത്ഥ കുറ്റവാളി നഗരസഭ ചെയർപെഴ്സനാണ്. അന്വേഷണ സംഘത്തിൽ തൃപ്തിയില്ലെന്നും ഐ.ജി തലത്തിൽ അന്വേഷണം വേണമെന്നും സാജന്റെ വീട് സന്ദർശിച്ച ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

Conclusion:
Last Updated : Jun 23, 2019, 3:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.