കണ്ണൂർ: പുതുച്ചേരി, കാരൈക്കൽ എന്നിവിടങ്ങളിൽ മദ്യത്തിന് കൊവിഡ് നികുതി. മദ്യശാലകള്‍ തിങ്കളാഴ്ച മുതൽ തുറന്നു. മാഹി, യാനം എന്നിവിടങ്ങളിലെ നികുതിയില്‍ തീരുമാനമായില്ല. ഇവിടങ്ങളില്‍ കടകള്‍ തുറന്നിട്ടില്ല. എന്നാൽ മാഹി, യാനം പ്രദേശത്തെ മദ്യത്തിന് വ്യത്യസ്‌ത നികുതിയാണ്.
50 ശതമാനമാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. പുതുച്ചേരിയിലും കാരൈക്കലും മദ്യത്തിന് തമിഴ്നാട്ടിലെ വിലയാണ്. തമിഴ്നാട്ടിൽ വിൽപനക്കുള്ള 154 തരം മദ്യങ്ങൾക്ക് പുതുച്ചേരിയിൽ അതേ വിലയും, തമിഴ്നാട്ടിൽ വിൽപനയില്ലാത്ത തരം മദ്യങ്ങൾക്ക് 25% കൊവിഡ് നികുതിയുമാണ് പുതുക്കിയ വില.