ETV Bharat / state

തെരഞ്ഞെടുപ്പ് കാലം ആശ്വാസമാകുന്നു; പ്രിന്‍റിങ് മേഖലക്ക് പുനര്‍ജീവന്‍

കൊവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട പ്രിന്‍റിങ്ങ് മേഖലയ്ക്ക് തെരഞ്ഞെടുപ്പ് കാലം അതിജീവനമാകുകയാണ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഓരോ പ്രിന്‍റിങ് കേന്ദ്രങ്ങളിലും ഫ്ലെക്‌സ് പ്രിന്‍റിങ്ങിന് വലിയ തിരക്കാണുള്ളത്

തെരഞ്ഞെടുപ്പ് കാലം പ്രിന്‍റിങ്ങ് മേഖല  പ്രിന്‍റിങ് മേഖല തിരക്ക് തെരഞ്ഞെടുപ്പ് കാലം  ഫ്ലെക്‌സ് ബോർഡ് പ്രചാരണം  printing flex boards  printing flex boards local election kerala  kerala local election 2020
പ്രിന്‍റിങ് മേഖല
author img

By

Published : Nov 25, 2020, 3:18 PM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിഞ്ഞതോടെ പ്രചാരണങ്ങൾക്കായി ഫ്ലെക്‌സ് ബോർഡുകൾ ഒരുക്കുന്ന തിരക്കിലാണ് തളിപ്പറമ്പിലെ പ്രിന്‍റിങ്ങ് മേഖലയിലുള്ളവർ. ഫ്ലെക്‌സ് ബോർഡുകൾ ഉപയോഗിച്ച് പ്രചാരണങ്ങൾക്ക് മോടി കൂട്ടുകയാണ് മുന്നണികളും.

തെരഞ്ഞെടുപ്പ് കാലം ആശ്വാസമാകുന്നു; ഉയർത്തെഴുന്നേറ്റ് പ്രിന്‍റിങ് മേഖല

എല്ലാ മുന്നണി സ്ഥാനാർഥികളുടെയും ഫ്ലെക്‌സുകൾ ഫ്രെയ്‌മുകളോടെയും അല്ലാതെയും നിർമിച്ചു നൽകുന്ന തിരക്കിലാണ് പ്രിന്‍റിങ്ങ് തൊഴിലാളികൾ. കൊവിഡ് കാലമായതിനാൽ നിബന്ധനകളോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. നോട്ടീസുകൾ, ഫ്ലെക്‌സുകൾ, ചുമരെഴുത്ത് തുടങ്ങിയവ ഉപയോഗിച്ച് പ്രചാരണങ്ങൾ നടത്തുന്നതിനാണ് മുൻഗണന. കോട്ടൺ മെറ്റീരിയൽ ഉപയോഗിച്ച ഫ്ലെക്‌സ് പ്രിന്‍റിങ്ങാണ് ഉപയോഗിക്കുന്നതെന്ന് ഉടമകൾ പറയുന്നു. വ്യത്യസ്‌തങ്ങളായ ഡിസൈനുകളിലൂടെയാണ് പ്രിന്‍റിങ് മേഖലയിലുള്ളവർ സ്ഥാനാർഥികളെ ആകർഷിക്കുന്നത്. കൊവിഡ് കാലമായതിനാൽ ഇളവുകളും ഇവർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്നും പ്രിന്‍റിങ് മേഖലയുടെ ഉയർത്തെഴുന്നേൽപ്പിന് കൂടി കാരണമാവുകയാണ് തെരഞ്ഞെടുപ്പ് കാലം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.