കണ്ണൂർ: ആദ്യ ശ്രമത്തില്‍ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷ പാസായി. പക്ഷേ മെയിൻ പരീക്ഷ എഴുതാനായില്ല. രണ്ടാം ശ്രമത്തില്‍ 334-ാം റാങ്ക്. പയ്യന്നൂർ 'കർണ്ണികാറിൽ' പരേതനായ കെ.ഇ. ജീവരാജന്‍റേയും അധ്യാപികയായ പി.പി. ഗീതയുടെയും ഇളയ മകൾ പിപി അർച്ചന പിൻമാറിയില്ല. മൂന്നാം ശ്രമത്തില്‍ നൂറില്‍ താഴെ റാങ്ക് നേടിയാണ് അർച്ചന സിവില്‍ സർവീസ് സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പിൽ സബ് സ്റ്റേഷൻ ഓഫീസറാണ് അർച്ചന. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അർച്ചന കണ്ണൂര്‍ കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് പാസായ ശേഷമാണ് കെഎസ്ഇബിയില്‍ ജോലി നേടിയത്. 99-ാം റാങ്ക് ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് അർച്ചന പറഞ്ഞു.
പിപി അർച്ചന, റാങ്ക് 99: കെഎസ്ഇബിയില്‍ നിന്ന് സിവില്‍ സർവീസിലേക്ക് - PP Archana
തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പിൽ സബ് സ്റ്റേഷൻ ഓഫീസറാണ് അർച്ചന. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അർച്ചന കണ്ണൂര്‍ കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് പാസായ ശേഷമാണ് കെഎസ്ഇബിയില്‍ ജോലി നേടിയത്.