കണ്ണൂർ: മാവോയിസ്റ്റുകളെ പരിഹസിച്ച് കണ്ണൂർ അമ്പായത്തോട് ടൗണിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. ടൗണിന്റെ വിവിധ ഭാഗങ്ങളിലും, ചില വീടുകൾക്ക് സമീപത്തുമാണ് പോസ്റ്ററുകൾ പതിച്ചത്.
കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം മാവോയിസ്റ്റ് സംഘം ആയുധവുമായെത്തി അമ്പായത്തോട് പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകളെ പരിഹസിച്ച് പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
വിരലിലെണ്ണാവുന്ന മാവോയിസ്റ്റുകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതിനെ കുറ്റപ്പെടുത്തുന്നതുമാണ് പോസ്റ്റർ. നാട്ടിൽ മാവോവാദികൾക്ക് അച്ചാരം പാടുന്നവരെയും പോസ്റ്ററില്‍ പരാമർശിക്കുന്നു. പോസ്റ്ററുകൾ പതിച്ചത് ആരെന്ന് ഇതേവരെ വ്യക്തമായിട്ടില്ല.