ETV Bharat / state

ട്രെയിൻ തീവയ്‌പ്പ് കേസ്: പ്രതിയുമായി പൊലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത

കനത്ത പൊലീസ് സുരക്ഷയുടെ അകമ്പടിയോടു കൂടിയാണ് ട്രെയിൻ തീവയ്‌പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയുമായി തെളിവെടുപ്പിന് അന്വേഷണസംഘം കണ്ണൂരിലെത്തിയത്

police took evidence  kannur  elathur train fire case  train fire case  sahruk saifi  fire  ട്രെയിൻ തീവെയ്‌പ്പ് കേസ്  തീവെയ്‌പ്പ്  തെളിവെടുപ്പ്  കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി  ഷാറൂഖ് സെയ്‌ഫി  കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഏലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ്പ്
ട്രെയിൻ തീവെയ്‌പ്പ് കേസ്; പ്രതിയുമായി പൊലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി
author img

By

Published : Apr 12, 2023, 5:44 PM IST

Updated : Apr 12, 2023, 6:54 PM IST

ട്രെയിൻ തീവെയ്‌പ്പ് കേസ്; പ്രതിയുമായി പൊലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി

കണ്ണൂർ: ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് ഫൈസിയുമായി അന്വേഷണസംഘം കണ്ണൂരിലെത്തി. അക്രമം നടന്ന ബോഗികളിലും പ്രതി എത്തിയ കണ്ണൂർ സ്‌റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിലും തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയുടെ അകമ്പടിയോടു കൂടിയാണ് കണ്ണൂരിലെ തെളിവെടുപ്പ് പൂർത്തീകരിച്ചത്.

വൈകുന്നേരം നാല് മണിയോടെ കണ്ണൂരിൽ എത്തിയ സംഘം പ്രതിയുമായി ആദ്യം തീയിട്ട ഡി1 കോച്ചിൽ എത്തി. തുടർന്നു ഡി 2 കോച്ചിലും എത്തി. ഇവിടെ ഉണ്ടായിരുന്ന രക്തക്കറ ഏറെ നിർണായകമാണ്.

ഇത് തീപ്പൊള്ളലേറ്റവർ പാഞ്ഞെത്തിയതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി ഒളിച്ചിരുന്ന് എന്ന് കരുതുന്ന ഒന്നാം പ്ലാറ്റ്‌ഫോമിന്‍റെ തെക്കേ ഭാഗത്തും തെളിവെടുപ്പ് നടന്നു.

കൃത്യം താൻ ചെയ്‌തതാണെന്നും ബാ​ഗ് സ്വന്തമാണെന്നും മാത്രമാണ് ഷാറൂഖ് മൊഴി നൽകിയത്. മറ്റൊരു തെളിവും അന്വേഷണ സംഘത്തിന്‍റെ പക്കൽ ഇല്ലെന്നാണ് സൂചന. അതിനിടെ പ്രതി ഷാറൂഖ് സെയ്ഫി ഡല്‍ഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്‌തത് ഒറ്റയ്ക്കായിരുന്നുവെന്ന് വ്യക്തമായി.

ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന് സ്വന്തമായുള്ളത് ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്.

മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷാറൂഖെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഷാറൂഖ് സെയ്‌ഫി ഡല്‍ഹിയിൽ നിന്ന് കയറിയ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയ 15 സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രക്കിടെ ആരെങ്കിലും നേരിട്ട് ഷാറൂഖിനെ ബന്ധപ്പെട്ടതായുള്ള ശാസ്‌ത്രീയ തെളിവുകള്‍ക്കായാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോ​ഗ്യ കാരണങ്ങളാല്‍ വൈകുകയായിരുന്നു. എന്നാൽ, ഒടുവിൽ ഡോക്‌ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോ​ഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്. കണ്ണൂരിൽ നിന്ന് മടങ്ങിയ സംഘം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും.

കൃത്യത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായകമാണ്. പെട്രോൾ വാങ്ങിയതിന് പുറമേ ഷൊർണൂരിൽ പലരുമായും കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്‌പ്രസിലെ യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് പ്രതിയായ ഷാരൂഖ് തീകൊളുത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രതി ഷാറൂഖ് സെയ്‌ഫി കണ്ണൂര്‍ റെയില്‍വേ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് ഏറെ വഴിത്തിരിവായത്.

Last Updated : Apr 12, 2023, 6:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.