കണ്ണൂർ: തെരുവോരത്ത് കച്ചവടം ചെയ്യുന്നവരുടെ ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിച്ച് പൊലീസ്. കണ്ണൂർ ടൗൺ എസ്.ഐ ബി.എസ് ബാവിഷാണ് പഴങ്ങൾ നിറച്ച ഉന്തുവണ്ടിയിൽ ചവിട്ടിയത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ എസ്ഐ പഴം നിറച്ച ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ആളുകളാണ് ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. അതേ സമയം തെരുവോര കച്ചവടക്കാരൻ പ്രകോപിക്കുന്ന രീതിയിൽ സംസാരിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്ന് ടൗൺ എസ്.ഐ ബാവിഷ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കേണ്ട പൊതു സ്ഥലത്ത് എല്ലാം നിബന്ധനകളും മറികടന്ന് കച്ചവടം ചെയ്തത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നു.
തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിച്ച് പൊലീസ്
കണ്ണൂർ ടൗൺ എസ്.ഐ ബി.എസ് ബാവിഷിനെതിരായാണ് പ്രതിഷേധം ശക്തമാകുന്നത്.