ETV Bharat / state

Joseph Pamplany | രാജ്യത്ത് വിവേചനമില്ലെന്ന് പ്രധാനമന്ത്രി മണിപ്പൂരിലെ ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട് : ജോസഫ് പാംപ്ലാനി - ജോസഫ് പാംപ്ലാനി മണിപ്പൂർ കലാപം

ഏത് കാര്യത്തിൽ പ്രതികരിക്കണമെന്ന് പ്രധാനമന്ത്രിക്ക് തീരുമാനിക്കാം. എന്നാൽ സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്‌ടിക്കേണ്ടത് രാജ്യം ഭരിക്കുന്നവരാണ് : ജോസഫ് പാംപ്ലാനി

PM Modi should convince Christians in Manipur there is no discrimination  Joseph Pamplany  PM Modi  Joseph Pamplany about manipur violence  Joseph Pamplany about modi us visit  Joseph Pamplany about manipur violence  manipur  മണിപ്പൂർ  മണിപ്പൂർ കലാപം  മണിപ്പൂർ സംഘർഷം  തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി  ജോസഫ് പാംപ്ലാനി മോദി  ജോസഫ് പാംപ്ലാനി മണിപ്പൂർ കലാപം  ജോസഫ് പാംപ്ലാനി
Joseph Pamplany
author img

By

Published : Jun 29, 2023, 2:50 PM IST

കണ്ണൂർ : രാജ്യത്ത് ഒരു വിവേചനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പറയുന്നതിന് പകരം, മണിപ്പൂരിലെ ക്രിസ്ത്യാനികളെ അത് ബോധ്യപ്പെടുത്തണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഏത് കാര്യത്തിൽ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ പ്രതികരണത്തിനപ്പുറം സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്‌ടിക്കണമെന്നും പാംപ്ലാനി പറഞ്ഞു.

ഇന്ത്യയിൽ ഒരു വിവേചനവുമില്ലെന്നാണ് അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ അത് വടക്കുകിഴക്കൻ സംസ്ഥാനത്തെ ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തണം. അതിന് മോദിക്ക് കഴിയുമെങ്കിൽ, അദ്ദേഹത്തിന്‍റെ പ്രസ്‌താവന മാത്രമേ ഇന്ത്യയിലെ ജനങ്ങൾ സത്യസന്ധത നിറഞ്ഞതും ആത്മാർഥതയുള്ളതുമായി കാണൂ. അല്ലാത്തപക്ഷം, ആ സംസ്ഥാനത്ത് അക്രമങ്ങളിലും കൊലപാതകങ്ങളിലും ഏർപ്പെടുന്നവർക്ക് സർക്കാരിന്‍റെ നിശബ്‌ദ അംഗീകാരമുണ്ടെന്ന് കരുതുന്നതിൽ ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

'അമേരിക്കൻ സന്ദർശന വേളയിൽ, ഇന്ത്യയിൽ ഒരു വിവേചനവുമില്ലെന്ന് മോദി പറഞ്ഞു. അത് സത്യമാകണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ ആ പ്രസ്‌താവന സത്യസന്ധമാണെങ്കിൽ, മണിപ്പൂരിലെ ക്രിസ്ത്യാനികളെ അദ്ദേഹം അത് വിശ്വസിപ്പിക്കണം. അവരുടെ മുഖത്ത് നോക്കി പറയണം. വിവേചനമില്ലെന്ന്. അത് അവരെ വിശ്വസിപ്പിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന്‍റെ പ്രസ്‌താവന സത്യസന്ധവും ആത്മാർഥവുമായി ഇന്ത്യയിലെ ജനങ്ങൾ കാണും'- ബിഷപ്പ് പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോദി ഇന്ത്യയിൽ വിവേചനമില്ലെന്ന് പറഞ്ഞത്. തന്‍റെ സർക്കാർ ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളിൽ രൂപീകരിച്ച ഭരണഘടനയെ പിന്തുടരുന്നതിനാൽ ഇന്ത്യയിൽ ജാതിയുടെയും മതത്തിന്‍റെയും പേരിൽ വിവേചനമില്ലെന്ന് യുഎസ് സന്ദർശന വേളയിൽ മോദി തറപ്പിച്ച് പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന.

റബ്ബര്‍ വില കേന്ദ്ര സർക്കാർ ഉയർത്തിയാൽ കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപി ഇല്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. റബ്ബര്‍ വിലയും ഇതും തമ്മിൽ ബന്ധമില്ലെന്നും തങ്ങൾ ആരുടെയും ഔദാര്യം അല്ല ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തി സമുദായക്കാർ ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ബാക്കിയുള്ള ഗോത്രവർഗക്കാരും കുക്കി, നാഗ സമുദായക്കാരിലെ 40 ശതമാനവും മലയോര മേഖലയിലാണ് താമസം. മണിപ്പൂരിലെ വടക്കുകിഴക്കൻ സംസ്ഥാനത്തെ മെയ്‌തി, കുക്കി സമുദായങ്ങൾക്കിടയിൽ ഒരു മാസം മുൻപാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

More read : Manipur Violence | രാഹുല്‍ ഗാന്ധി മണിപ്പൂരില്‍, കലാപ മേഖലകളില്‍ രണ്ടുനാള്‍ സന്ദര്‍ശനം

വംശീയ കലാപത്തിൽ നൂറിലധികം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. മെയ്‌ 3ന് പട്ടികവർഗ പദവിക്കായുള്ള മെയ്‌തി സമുദായത്തിന്‍റെ ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്. പിന്നാലെയാണ് ആദ്യം സംഘർഷം ഉണ്ടായത്. മണിപ്പൂരിലെ സംഘർഷത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മൗനം പാലിക്കുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, സംഘർഷ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി മണിപ്പൂരിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.