ETV Bharat / state

ടീം പിണറായിയിൽ കണ്ണൂരിൽ നിന്ന് ആരൊക്കെ! ആകാംക്ഷയോടെ പ്രവർത്തകർ

രണ്ടാം പിണറായി സർക്കാരിൽ ശൈലജ ടീച്ചർ മന്ത്രിയാകുമെന്നാണ് പ്രതീക്ഷ.

kerala cabinet expectations  pinarayi vijayans second term  pinarayi vijayan news  kerala new cabinet  കേരള ക്യാബിനറ്റ് പ്രതീക്ഷകൾ  പിണറായി വിജയന്‍റെ രണ്ടാമൂഴം  പിണറായി വിജയൻ വാർത്ത
ടീം പിണറായിയിൽ കണ്ണൂരിൽ നിന്ന് ആരോക്കെ! ആകാംക്ഷയിൽ പ്രവർത്തകർ
author img

By

Published : May 5, 2021, 11:59 AM IST

Updated : May 5, 2021, 12:53 PM IST

കണ്ണൂർ: പിണറായിയുടെ ക്യാബിനറ്റിൽ കണ്ണൂരിൽ നിന്ന് എത്ര പേരുണ്ടാകുമെന്ന ആകാംക്ഷയിലാണ് പാർട്ടി പ്രവർത്തകർ. മന്ത്രിസഭയിലെ രണ്ടാമനായി എം.വി. ഗോവിന്ദൻ എത്തുമെന്നാണ് സൂചന. ശൈലജ ടീച്ചർ തന്നെ ആരോഗ്യ മന്ത്രി ആയേക്കും. കഴിഞ്ഞ തവണ മുഖ്യമന്ത്രിയെ കൂടാതെ നാല് മന്ത്രിമാരാണ് കണ്ണൂർ ജില്ലയിൽ നിന്നും ഉണ്ടായിരുന്നത്. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരായിരുന്നു ഒന്നാം പിണറായി സർക്കാരിലെ കണ്ണൂരിൽ നിന്നുള്ള മന്ത്രിമാർ. ഇവരിൽ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജൻ ഇത്തവണ മത്സരിച്ചിരുന്നില്ല. ബാക്കി മൂന്ന് പേരും മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്: മന്ത്രിസഭയിലും തലമുറ മാറ്റത്തിന് സിപിഎം

രണ്ടാം പിണറായി സർക്കാരിൽ ശൈലജ ടീച്ചർ മന്ത്രിയാകുമെന്നാണ് പ്രതീക്ഷ. ഒരു സീറ്റ് മാത്രമുള്ള ഘടക കക്ഷികളെ മന്ത്രി സഭയിലേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ തവണ എൽഎഡിഎഫ് തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു കടന്നപ്പള്ളിയെ പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പരിഗണന ക‌ടന്നപ്പള്ളിയ്ക്ക് കിട്ടാൻ സാധ്യത ഇല്ലെന്നാണ് സൂചന. ഇ.പി. ജയരാജന്‍റെ ഒഴിവിലേക്ക് തളിപ്പറമ്പിൽ നിന്ന് വിജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി. ഗോവിന്ദൻ എത്തിയേക്കും.

കൂടുതൽ വായനയ്ക്ക്: രണ്ടാം പിണറായി സർക്കാറിൻ്റെ സത്യപ്രതിജ്ഞ 18 ന് ശേഷം

സിപിഎമ്മിന്‍റെ മൂന്ന് സിറ്റിംഗ് സീറ്റുകളായ കൂത്തുപറമ്പും, വടകരയും, കൽപ്പറ്റയും എൽജെഡിക്ക് നൽകിയിട്ടും കൂത്തുപറമ്പിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. വിജയിച്ചാൽ മന്ത്രിയാകുമെന്ന് കരുതിയിരുന്ന സംസ്ഥാന പ്രസിഡന്‍റും രാജ്യസഭ എംപിയുമായ എം.വി. ശ്രേയാംസ്‌കുമാർ പരാജയപ്പെട്ടത് പാർട്ടിക്ക് ക്ഷീണമായി. അതുകൊണ്ട് തന്നെ എൽജെഡിക്ക് മന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ കൂത്തുപറമ്പിൽ നിന്ന് വിജയിച്ച കെ.പി. മോഹനന് ആയിരിക്കും. പുതുമുഖങ്ങൾ ഉണ്ടോകുമോ എന്നും കണ്ടറിയണം. ജില്ലയിൽ പതിനൊന്നിൽ ഒമ്പത് സീറ്റ് നേടിയാണ് എൽഡിഎഫ് ഉജ്വല വിജയം നേടിയത്.

കൂടുതൽ വായനയ്ക്ക്: മട്ടന്നൂരും ധർമ്മടവും അടങ്ങിയ കണ്ണൂർ ചുവന്ന് തന്നെ

Last Updated : May 5, 2021, 12:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.