കണ്ണൂര്‍: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചിട്ടും പയ്യന്നൂര്‍ താലൂക്ക് ഗവണ്‍മെന്‍റ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചില്ല. മാര്‍ച്ച് 15 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 22-നാണ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തീരുമാനിച്ചത്. നിലവിലുണ്ടായ കെട്ടിടത്തിൽ നിന്നും ഒ.പി സംവിധാനം മാറ്റി പരിമിതപ്പെടുത്തുകയും ഓപ്പറേഷൻ തിയേറ്ററും ലേബർ മുറിയും ഉൾപ്പെടെ അടച്ചിടുകയും ചെയ്‌ത ശേഷമാണ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പ്രസവത്തിന് തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ സൗകര്യം ഒരുക്കി. നഴ്‌സിങ് അസിസ്‌റ്റന്‍റ് വിഭാഗത്തിലെ 15 ഓളം ജീവനക്കാരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രിയിലേക്കും മാറ്റിയാണ് നിയന്ത്രണം ഒരുക്കിയത്. പ്രവര്‍ത്തനങ്ങള്‍ പഴയ നിലയില്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ ജൂണ്‍ 22-ന് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഒരു മാസം പിന്നിട്ടിട്ടും ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം തുടങ്ങിയവ ഇപ്പോഴും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലെ ഒ.പികളും പഴയ സ്ഥലത്തേക്ക് പുനഃസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളില്‍ നിന്നടക്കം ചികിത്സ തേടിയെത്തുന്ന രോഗികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് ഉള്‍പ്പടെയാണ് പറഞ്ഞയക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും വീഴ്‌ച: ആശുപത്രിയിലെ ജനറേറ്ററിന്‍റെ ഓട്ടോമാറ്റിക് സിസ്‌റ്റവും പ്രവര്‍ത്തനരഹിതമാണ്. വൈദ്യുതി തടസപ്പെട്ടാൽ ജീവനക്കാർ നേരിട്ടെത്തി ജനറേറ്റർ ഓൺ ചെയ്യണം. ഈ സ്ഥലങ്ങളില്‍ എല്ലാം ഓടിയെത്താന്‍ പത്ത് മിനുട്ടോളം സമയം ജീവനക്കാര്‍ക്ക് ആവശ്യമായി വരും.
ഈ സമയത്തിനുള്ളിൽ ഓപ്പറേഷൻ തുടങ്ങിയ രോഗിയുടെ ജീവനും അപകടഭീഷണിയാണ് ഉള്ളത്. ഇത് പരിഹരിക്കുന്നതിനായി ജനറേറ്റര്‍ ശസ്‌ത്രക്രിയകളുടെ തുടക്കം മുതൽ അവസാനം വരെ പ്രവര്‍ത്തിപ്പിക്കണം. ഇതിനുള്ള ഇന്ധന ചെലവ് രോഗികളില്‍ നിന്നും ഈടാക്കേണ്ട സ്ഥിതിയാണ് ആശുപത്രിയിലുള്ളത്. പയ്യന്നൂരിലെ മുഴുവൻ രാഷ്‌ട്രീയ പാർട്ടികളും ഉൾപ്പെട്ട വികസന സമിതിയും പ്രവര്‍ത്തിക്കുന്ന ആശുപത്രില്‍ അവശ്യ മരുന്നുകളിലും കുറവാണുള്ളത്.