ETV Bharat / state

പവിത്രൻ മനസില്‍ അളവ് ചേർക്കുമ്പോൾ ദാരുശില്പങ്ങൾ കഥ പറയും - kannur news updates

പവിത്രൻ 25 വർഷത്തിനിടെ 250 ഓളം കിംപുരുഷ രൂപങ്ങളും, 1500 തെയ്യക്കോല രൂപങ്ങളും, നാല് ദാരു പ്രതിഷ്ഠ വിഗ്രഹങ്ങളും നിർമിച്ചിട്ടുണ്ട്

ദാരു ശില്പകല  കണ്ണൂർ വാർത്തകൾ  കണ്ണൂർ ന്യൂസ്  latest news updates from kannur  kannur news updates  പരിയാരം
ദാരു ശില്പകലയുടെ പിൻഗാമിയായി പവിത്രൻ
author img

By

Published : Nov 27, 2019, 3:13 PM IST

Updated : Nov 27, 2019, 7:17 PM IST

കണ്ണൂർ: ദാരു ശില്പകലയിൽ പരിയാരത്തിന്‍റെ പേരിനും പ്രശസ്തിക്കും പകിട്ടേകുകയാണ് കോക്കാൻവളപ്പിൽ പവിത്രനെന്ന യുവ ശില്പി. 500 വർഷത്തോളം പഴക്കമുള്ള ശില്പ കലാ പാരമ്പര്യത്തിന്‍റെ ഇപ്പോഴത്തെ തുടർച്ചക്കാരനാണ് പവിത്രൻ. പതിനഞ്ചാം വയസിൽ കുണ്ടിലെവളപ്പിൽ ചാത്തു കേരളവർമ്മൻ ആചാരിയുടെ ശിഷ്യനായി ദാരുശില്പ കലയിലേക്ക് ചുവടുവെച്ച പവിത്രൻ 25 വർഷത്തിനിടെ 250 ഓളം കിംപുരുഷ രൂപങ്ങളും, 1500 ഓളം തെയ്യക്കോല രൂപങ്ങളും, നാല് ദാരു പ്രതിഷ്ട വിഗ്രഹങ്ങളും നിർമിച്ചിട്ടുണ്ട്. മരത്തിൽ അളവും മനസും കൊണ്ട് കൊത്തിയെടുക്കുന്ന ഓരോ രൂപങ്ങളും കാണുന്നവർക്ക് അത്ഭുതം തന്നെയാണ്.

ദാരു ശില്പകലയുടെ പിൻഗാമിയായി പവിത്രൻ

കണ്ണൂർ കാനത്തൂർ ചീറുമ്പക്കാവിലെ ദാരികാവധം കഥ, മട്ടന്നൂർ തെരൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ കിരാതേശ്വര പ്രതിഷ്ട, തലവിൽ തൃപ്പന്നിക്കുന്ന് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ വിഗ്രഹം, പരിയാരം ഉദയപുരം ക്ഷേത്രത്തിലെ നരിവാഹനം തുടങ്ങി കേരളത്തിനകത്തും പുറത്തും 350ഓളം ക്ഷേത്രങ്ങളിൽ പവിത്രന്‍ ശില്പങ്ങള്‍ നിർമിച്ചിട്ടുണ്ട്.

2007 ലെ ആലക്കോട് രാജ പി ആർ രാജവർമ പുരസ്‌കാരം പവിത്രന് ലഭിച്ചിട്ടുണ്ട്. നിരവധി ശിഷ്യന്മാർ ഉണ്ടെങ്കിലും ദാരു ശില്പ നിർമാണങ്ങളിൽ കയ്യും മെയ്യുമായി ഇപ്പോഴും കൂടെ ഉള്ളത് വിനോദ്, ദിനേശൻ, സുചിത്രൻ, ഭാഗേഷ്, ഷാജി, ജിബിൻ കുമാർ എന്നിരാണ്. മാതാപിതാക്കളായ സോമനും വത്സലയും ഭാര്യ മീരയും മക്കളായ അമർനാഥും ശ്രീഹരിയും പവിത്രന് പൂർണ പിന്തുണയായി ഒപ്പമുണ്ട്.

.

Intro:ദാരു ശില്പകലയിൽ പരിയാരത്തിന്റെ പേരിനും പ്രശസ്തിക്കും പകിട്ടേകുകയാണ് കോക്കാൻവളപ്പിൽ പവിത്രനെന്ന യുവ ശില്പി. 500 വർഷത്തോളം പഴക്കമുള്ള ശില്പ കലാ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ തുടർച്ചക്കാരൻ എന്ന ഖ്യാതി നിലനിർത്തിപ്പോന്ന ദാരു ശില്പിയാണ് പവിത്രൻ. Body:തളിപ്പറമ്പ് രാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, വടകര പൊന്മേരി ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ നിർമിച്ച ദാരുശില്പകലാ പാരമ്പര്യത്തിന്റെ പിന്തുടർച്ചയെന്നോണമാണ് പവിത്രനും തന്റെ കയ്യിൽ കിട്ടിയ അമൂല്യ കഴിവ് നിലനിർത്തി കൊണ്ടുപോകുന്നത്. പതിനഞ്ചാം വയസിൽ കുണ്ടിലെവളപ്പിൽ ചാത്തു കേരളവർമ്മൻ ആചാരിയുടെ ശിഷ്യനായി ദാരുശില്പ കലയിലേക്ക് ചുവടുവെച്ച പവിത്രൻ 25 വർഷത്തിനിടെ 250 ഓളം കിംപുരുഷ രൂപങ്ങളും, 1500 ഓളം തെയ്യക്കോല രൂപങ്ങളും, 4 ഓളം ദാരു പ്രതിഷ്ട വിഗ്രഹങ്ങളും തന്റെ കയ്യാൽ നിർമിച്ചിട്ടുണ്ട്. മരത്തിൽ അണുവിട തെറ്റാത്ത അളവും മനസും കൊണ്ട് കൊത്തിയെടുക്കുന്ന ഓരോ രൂപങ്ങളും കാണുന്നവർക്ക് അത്ഭുതം തന്നെയാണ്.
Byte
Conclusion:കണ്ണൂർ കാനത്തൂർ ചീറുമ്പക്കാവിലെ ദാരികാവധം കഥ, മട്ടന്നൂർ തെരൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ കിരാതേശ്വര പ്രതിഷ്ട, തലവിൽ തൃപ്പന്നിക്കുന്ന് ശിവക്ഷേത്രത്തിലെ പ്രതിഷ്ട വിഗ്രഹം, പരിയാരം ഉദയപുരം ക്ഷേത്രത്തിലെ നരിവാഹനം തുടങ്ങി കേരളത്തിനകത്തും പുറത്തും 350ഓളം ക്ഷേത്രങ്ങളിൽ ശില്പ നിർമാണം പവിത്രൻ ചെയ്തിട്ടുണ്ട്. 2007 ലെ ആലക്കോട് രാജ പി ആർ രാജവർമ പുരസ്‌കാരം പവിത്രന് ലഭിച്ചിട്ടുണ്ട്. നിരവധി ശിഷ്യന്മാർ ഉണ്ടെങ്കിലും ദാരു ശിപ നിർമാണങ്ങളിൽ കയ്യും മെയ്യുമായി ഇപ്പോഴും കൂടെ ഉള്ളത് വിനോദ്, ദിനേശൻ, സുചിത്രൻ, ഭാഗേഷ്, ഷാജി, ജിബിൻ കുമാർ തുടങ്ങിയവരാണ്. മാതാപിതാക്കളായ സോമനും വത്സലയും ഭാര്യ മീരയും മക്കളായ അമർനാഥും ശ്രീഹരിയും പവിത്രന്റെ ദാരു ശില്പ കലയ്ക്ക് പൂർണ പിന്തുണയോടെ കൂടെയുണ്ട്.
Last Updated : Nov 27, 2019, 7:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.