കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ നിന്നും അത്യാധുനിക ഉപകരണം മോഷ്‌ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒയുടെ പ്രതിഷേധം. രോഗികൾക്ക് വേണ്ടി വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും അലക്ഷ്യമായും അലംഭാവത്തോടെയും കൈകാര്യം ചെയ്യുന്ന സ്ഥിതി ഉണ്ടാകരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജൂണ്‍ ഏഴിനാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ലാറൻജോസ്‌കോപ്പി എന്ന ഏഴു ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം മോഷണം പോയത്. കൂടാതെ പിജി വിദ്യാർത്ഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പും മോഷണം പോയി. സംഭവങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ കോളജിലെ കെടുകാര്യസ്ഥതകളെ കുറിച്ച് ഇന്‍റലിജന്‍സ് എ.ഡി.ജി.പിയുടെ അന്വേഷണവും നടക്കുകയാണ്. പ്രതിഷേധ പരിപാടിയില്‍ സെക്രട്ടറി യുകെ മനോഹരൻ അധ്യക്ഷത വഹിച്ചു. പിഐ ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു.
Also Read: പരിയാരം സർക്കാർ മെഡിക്കൽ കോളജില്‍ മോഷണങ്ങൾ തുടർക്കഥ; അന്വേഷണം ശക്തിപ്പെടുത്തി പൊലീസ്