ETV Bharat / state

കൊവിഡ് വ്യാപനം; ആളൊഴിഞ്ഞ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

author img

By

Published : Apr 24, 2021, 4:39 AM IST

കൊവിഡ് രണ്ടാം തരംഗത്തിൽ പറശ്ശിനിക്കടവിലും പരിസരത്തും കേസുകൾ വർധിച്ചതോടെയാണ് ക്ഷേത്രത്തിൽ ജനങ്ങൾക്ക് ദർശനത്തിന് വിലക്കേർപ്പെടുത്തിയത്.

കൊവിഡ് വ്യാപനം  പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര  muthappan temple kannur  parassinikkadavu muthappan
കൊവിഡ് വ്യാപനം; ആളൊഴിഞ്ഞ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര അടച്ചതോടെ ക്ഷേത്രവും പരിസരവും ലോക്‌ഡൗൺ പ്രതീതിയിലായി. ഭക്തജനങ്ങൾ എത്താതായതോടെ ടൂറിസ്റ്റ് ഹോമുകളും, കച്ചവട സ്ഥാപനങ്ങളും ബോട്ട് ജെട്ടിയും അടക്കം നിർത്തി പ്രവർത്തനം നിർത്തി. ഏപ്രിൽ 30 വരെയാണ് പ്രവേശന വിലക്കെങ്കിലും നിയന്ത്രണങ്ങൾ ഇനിയും ഉയരാനാണ് സാധ്യത.

Read More:സൗജന്യ വാക്‌സിൻ, പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല: പിണറായി വിജയൻ

കൊവിഡ് രണ്ടാം തരംഗത്തിൽ പറശ്ശിനിക്കടവിലും പരിസരത്തും കേസുകൾ വർധിച്ചതോടെയാണ് ക്ഷേത്രത്തിൽ ജനങ്ങൾക്ക് ദർശനത്തിന് വിലക്കേർപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ എട്ട് മാസത്തോളം അടച്ചിട്ട അവസ്ഥയിലായിരുന്നു ക്ഷേത്ര പരിസരം. മാസങ്ങളെടുത്താണ് ഇവയൊക്കെ സാധാരണ നിലയിലെത്തിയത്. വീണ്ടും നിയന്ത്രണങ്ങൾ വന്നതോടെ ഇവിടെയെത്തുന്ന ഭക്ത ജനങ്ങളെ ആശ്രയിച്ച് കഴിയുന്ന നിരവധിപേരാണ് ഇതോടെ ദുരിതത്തിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.