കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ 81കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്. ഗള്‍ഫില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ഇതുവരെ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മാത്രമായിരുന്നു ജില്ലയില്‍ രോഗബാധ കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53 ആയി. ഇവരില്‍ 19 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
ജില്ലയില്‍ നിലവില്‍ 10,430 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലും പത്ത് പേര്‍ ജില്ലാ ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 23 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലും 10,343 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 585 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 524 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 474 എണ്ണം നെഗറ്റീവ് ആണ്. 61 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.